Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

സ്മാർട്ട് ഫോൺ ചൂടാകുന്നത് തള്ളി കളയാറുണ്ടോ ? പൊട്ടിത്തെറി സാധ്യത കൂടുതൽ; ചൂടാകുന്നത് തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

02 DECEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോൺ അധികമായി ചൂടാകുന്നത്. പണ്ട് ചൈനീസ് ഫോണുകൾ മാത്രമാണ് ഹീറ്റിംഗ് പ്രശ്നത്തിൽ പഴികേട്ടിരുന്നതെങ്കിൽ ഇന്ന് ഒരുവിധം എല്ലാ ഫോണുകളിലും ഈ പ്രശ്നം കാണുന്നുണ്ട്. ഫോൺ ചൂടായി പൊട്ടിത്തെറിച്ചുവെന്ന വാർത്തകളും നാം സ്ഥിരം കേൾക്കാറുണ്ട്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് അന്വേഷിച്ചു നടക്കുകയാണ് പലരും. ഫോൺ ചൂടാകുന്നതിന് പല കാരണങ്ങൾ ഉണ്ട് .പലോപ്പോഴും നമ്മൾ ചെയ്യുന്ന മണ്ടത്തരങ്ങൾ തന്നെയാണ് ഈ അമിത ചൂടാകലിലേക്ക് നയിക്കുന്നതും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ സൂക്ഷിക്കുക . ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ കഴിയും . അവ എന്താണെന്നറിയാം.

എപ്പോഴും ഫോണിൽ ഇൻറർനെറ്റ് ഓണാക്കിവെയ്ക്കുന്നവരാണോ ?. ഇങ്ങനെ ചെയ്യുന്നത് ഫോണിൻറെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കും. എപ്പോഴും ഓണാക്കിവയ്ക്കുന്നതിലൂടെ കുറഞ്ഞ സിഗ്നലിലും ഫോണിന് അമിതമായി പ്രവർത്തിക്കേണ്ടി വരും. ഇങ്ങനെവരുമ്പോൾ ഫോൺ അമിതമായി ചൂടാകും. ഇത് നിരന്തരം ഉണ്ടാകുമ്പോൾ ഫോൺ കേടാകാനുള്ള സാധ്യത കൂടുതലാണ്.കൂടാതെ വൈറസ് ഉൾപ്പടെയുള്ള അനാവശ്യ ഫയലുകൾ ഫോണിലേക്ക് കടന്നുകൂടുകയും ചെയ്യും. അത് കൊണ്ട് ഫോൺ ഇൻറർനെറ്റ് എപ്പോഴും ഓണാക്കി വയ്ക്കുന്ന ശീലം അവസാനിപ്പിക്കുക.

ബ്രൈറ്റ്നെസ് എപ്പോഴും കൂട്ടി വയ്ക്കാറുണ്ടോ ? എന്നാൽ ഇതിനുള്ള ഊർജം എവിടുന്ന് കിട്ടുന്നു എന്ന് നാം ചിന്തിക്കാറില്ലേ ?. ബ്രൈറ്റ്നെസ് കൂട്ടുമ്പോൾ ബാറ്ററി ഇതിന് അമിതമായി പ്രവർത്തിക്കേണ്ടിവരും. അത് ഹീറ്റിംഗിന് ഇടയാക്കും. അതുകൊണ്ട് ഓട്ടോ ബ്രൈറ്റ്നെസ് ഇടുന്നതാകും നല്ലത്. ഇതിലൂടെ കൂടുതൽ പ്രകാശം ആവശ്യമുള്ളപ്പോൾ മാത്രമേ കൂടുതൽ ബാറ്ററി ഉപയോഗം നടക്കൂ. ഒരു സ്മാർട്ട്ഫോൺ വാങ്ങിയാൽ പിന്നെ അതിനൊരു ബാക്ക് കവർ ഇട്ടില്ലെങ്കിൽ നമുക്ക് ഒരു സമാധാനവും ഉണ്ടാകില്ല . എന്നാൽ കട്ടികൂടിയ ഫോൺ മുഴുവൻ പൊതിയുന്ന തരത്തിലുള്ള കവർ ഉപയോഗം ഫോണിനെ അമിതമായി ചൂടാക്കും. നിങ്ങളുടെ ഫോണിനെ ശ്രദ്ധിച്ചാൽ അറിയാം അതിൽ ചൂട് പുറത്തുപോകാനുള്ള ചെറിയ ഹോളുകൾ കാണും. എന്നാൽ ബാക്ക് കവർ അതിനെ മറയ്ക്കുകയും ചൂട് അകത്തുനിന്ന് അമിതമായി ഹീറ്റിംഗിന് ഇടയാക്കുകയും ചെയ്യും.

ഫോണിന്റെ കാമറ ഏറെ നേരം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഫോണിന്റെ കാമറ തുറക്കുമ്പോൾ അനുബന്ധമായി മറ്റു പല ഘടകങ്ങളും പ്രവർത്തനമാരംഭിക്കുമെന്ന് പലർക്കും അറിയില്ല. ഇത് ഫോൺ ചൂടാകാൻ കാരണമാകും. നിങ്ങളുടെ ഫോൺ വൈറസ് ബാധിതമാണെങ്കിൽ അമിതമായി ചൂടായേക്കാം. ഫോണിന് പ്രതികൂലമായ കോഡുകൾ ഉപഭോക്താവ് പോലുമറിയാതെ ഓടുക വഴി ഫോൺ കൈയിൽ പിടിക്കുന്നത് പോലും ബുദ്ധിമുട്ടായേക്കാം. പരിചിതമല്ലാത്ത ആപ്പുകളും വെബ്സൈറ്റുകളും ഒഴിവാക്കുകയും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുന്നതുമാണ് ഇതിനുള്ള പ്രതിവിധി. പഴയ ബാറ്ററി പലപ്പോഴും ഫോണിന്റെ വില്ലനായേക്കാം. പ്രത്യേകിച്ച് പല തരം ചാർജറുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന പ്രവണത കൂടിയുണ്ടെങ്കിൽ. ഫോണിന്റെ കുടെ വരുന്ന ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടാനും ഫോൺ അമിതമായി ചൂടാകുന്നത് ഒഴിവാക്കാനും സഹായിക്കും. ഫോൺ ബാറ്ററി പഴകുന്ന മുറയ്ക്ക് മാറ്റുന്നതും നല്ലതാണ്.

ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ സോഫ്റ്റായുള്ള പ്രതലത്തിൽ വയ്ക്കുന്ന രീതിയാണോ ? എന്നാൽ ഇതും ഫോണിനെ ചൂടാക്കും എന്നറിയുക. ഫോൺ ചാർജിൽ ഇടുമ്പോൾ കട്ടിയുള്ള പ്രതലത്തിൽ വയ്ക്കുക.രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജില്‍ ഇടുന്നത് പതിവാണ്. രാവിലെ ഉണര്‍ന്നതിന് ശേഷമേ ഫോണ്‍ ചാര്‍ജില്‍ നിന്നെടുക്കൂ. ഇതുമൂലം ബാറ്ററി അമിതമായി ചാര്‍ജ് ആവുകയും ഫോണ്‍ അസാധരണമായി ചൂടാവുകയും ചെയ്യും . സൂര്യ പ്രകാശം നേരിട്ട് ഫോണിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതും ഫോൺ ചൂടാകാൻ കാരണമാകും. അനാവശ്യമായിട്ടുള്ള ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കുക.ഈ ആപ്പുകൾ ഫോണിന്റെ അനാവശ്യ ചൂടിന് കാരണമാകും എന്ന കാര്യം മറക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (6 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (9 minutes ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (15 minutes ago)

എ.ക്യു.ഐ 400 കടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഗ്രാപ്-4 നിയന്ത്രണങ്ങൾ ...  (37 minutes ago)

പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ  (1 hour ago)

12 കോടി ലഭിച്ചത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്  (1 hour ago)

.സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം  (1 hour ago)

തൊഴിൽ മേഖലയിൽ നിർണ്ണായകമായ വഴിത്തിരിവുകൾ ഇന്ന് പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യത  (1 hour ago)

രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി ...  (1 hour ago)

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച്  (2 hours ago)

വീണ്ടും അമീബിക് മസ്തിഷക ജ്വര മരണം....  (2 hours ago)

വൈസ് ക്യാപ്റ്റനായി അഹമ്മദ് ഇമ്രാൻ ....  (2 hours ago)

കനത്തമഴ തുടരും.... ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്  (2 hours ago)

സൈനികന് വീരമൃത്യു....  (2 hours ago)

ഇറങ്ങി ഓടിക്കോ !!! വോട്ടും ചോദിച്ച് വന്ന സഖാക്കന്മാരെ എറിഞ്ഞോടിച്ച് വോട്ടേസ്, LDF തുലഞ്ഞാൽ കേരളം രക്ഷപ്പെടുമെന്ന് !!!  (13 hours ago)

Malayali Vartha Recommends