Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

ന്യൂഡില്‍സ് സ്ഥിരമാക്കിയാൽ ആയുസ്സ് കുറയുമെന്ന് പഠനം ...ഈ ഇഷ്ടഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്

29 NOVEMBER 2020 12:31 PM IST
മലയാളി വാര്‍ത്ത

ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് നൂഡിൽസ്.. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ഇഷ്ട ഭക്ഷണമായി നൂഡിൽസ് മാറിയിട്ട് അധികം കാലമായിട്ടില്ല. ഉണ്ടാക്കാൻ എളുപ്പമായതിനാൽ വീട്ടമ്മമാരും ബാച്ചിലേഴ്സും എല്ലാം നൂഡിൽസ് ആരാധകരാണ് ..എന്നാൽ ഈ ഇഷ്ടഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?

ഇന്‍സ്റ്റന്റ് ന്യൂഡില്‍സിൽ ടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ഉപ്പ് തന്നെയാണ് പ്രധാന പ്രശ്നം ..ഉപ്പും കാര്‍ബോഹൈഡ്രേറ്റും നൂഡിൽസിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

എന്നാൽ വിറ്റാമിനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവപോലുള്ള ഒരു പോഷകമൂല്യങ്ങളും അവയില്‍ അടങ്ങിയിട്ടുമില്ല .. അതിനാൽ നൂഡിൽസ് കഴിച്ചാൽ വിശപ്പ് ഇല്ലാതാക്കും എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ യാതൊരു വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നില്ല. മറിച്ചു ദോഷങ്ങൾ വേണ്ടുവോളം ഉണ്ട് താനും

ഭക്ഷണത്തിൽ കാർബോ ഹൈഡ്രേറ്റ് അധികമാകുന്നത് അമിതവണ്ണത്തിന് കാരണമാകും . ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ ഉണ്ടാകുന്ന ദോഷങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് . സോഡിയം ഒരു ഗ്രാമില്‍ കൂടിയാല്‍ രക്തസമ്മര്‍ദ്ദം ഉയരുമെന്നാണ് പറയുന്നത് .ഉപ്പ് കൂടുതലായാല്‍ ഹാര്‍ട്ട് അറ്റാക്, സ്ട്രോക്, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുളള സാധ്യതയും കൂടുതലാണ്

ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്ന സ്ത്രീകളിൽ ഗൈനിക്ക് സംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രമേഹവും ഹൃദ്രോഗവും ഉൾപ്പടെയുള്ള രോഗങ്ങൾക്കും നൂഡിൽസ് കാരണമായേക്കാം . ഇൻസ്റ്റന്റ് നൂഡില്‍സിൽ അടങ്ങിയിട്ടുള്ള എംഎസ്ജി ആണ് ഏറ്റവും അപകടകാരി.. ചിലർക്ക് നൂഡിൽസ് കഴിച്ചു കഴിഞ്ഞാൽ തലവേദന , ഓക്കാനം തുടങ്ങിയവ ഉണ്ടാകാറുണ്ട്. അതിനു കാരണം നൂഡിൽസിൽ അടങ്ങിയിട്ടുള്ള എംഎസ്ജി ആണ്

നൂഡിൽസ് പോലുള്ളവ വളരെക്കാലം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ഇത്തരത്തിലുള്ള ഭക്ഷണത്തിൽ വിഷ അഡിറ്റീവുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ്. ഇത്തരം പദാർത്ഥങ്ങൾ ചിലരിൽ പാര്‍ശ്വഫലമായി കാഴ്ച മങ്ങുന്നതിന് കാരണമാകും.

ന്യൂഡില്‍സ് തയ്യാറാക്കുമ്പോള്‍ ധാരാളം പച്ചക്കറികളും ആരോഗ്യകരമായ ചേരുവകളും ചേര്‍ത്തു പാചകം ചെയ്യുന്നത് ദോഷഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കും , നൂഡിൽസ് പായ്ക്കറ്റിൽ അടങ്ങിയിട്ടുള്ള ഫ്ലെവേഴ്‌സുകൾ ഒഴിവാക്കുന്നതാണ് നല്ലത് . പ്രത്യേകിച്ചും കുട്ടികൾക്കും ഗർഭിണികൾക്കും ഇത് നല്ലതല്ല. .

എന്നെങ്കിലും ഒരിയ്ക്കൽ കഴിച്ചതുകൊണ്ട് അപകടമൊന്നുമില്ല ..എങ്കിലും സ്ഥിരമായി ഭക്ഷണത്തിൽ നൂഡിൽസ് ഉൾപ്പെടുത്താത്തത് തന്നെ ആണ് നല്ലത് ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....  (19 minutes ago)

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ...  (34 minutes ago)

ക്രിസ്മസ് -പുതുവത്സര ഫെയറുകൾ ഇന്നു മുതൽ...  (58 minutes ago)

വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്  (1 hour ago)

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (1 hour ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (2 hours ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (2 hours ago)

. ഇന്ന് ഹർത്താലിന് ആഹ്വാനം..  (2 hours ago)

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (10 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (10 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (11 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (12 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (12 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends