Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം; രക്തസമ്മര്‍ദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്; അത് കുറഞ്ഞാൽ സംഭവിക്കുന്നത്

30 NOVEMBER 2020 12:41 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിരത്തുക അത്യാവശ്യമായ കാര്യമാണ്. അവിഭാജ്യ ഘടകമായഇലക്ട്രോലൈറ്റ്‌സ് . അതില്‍ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാര്‍ബണേറ്റ്, ക്ലോറൈഡ് മുതലായവ. ഇവയുടെ അനുവദനീയമായ അളവില്‍ വരുന്ന ചെറിയ വ്യത്യാസങ്ങള്‍ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ശരീരകോശങ്ങള്‍ക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങള്‍ക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്തുന്നത്.

സോഡിയത്തിന്റെ പങ്ക് വലുതാണ്. ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മര്‍ദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തില്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ എല്ലാവരെയും ഭയപ്പെടുത്തുന്നു. ശരീരത്തിനാവശ്യമായ സോഡിയം ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെയാണ്. മത്സ്യം, മാംസം, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, റൊട്ടി എന്നിവയാണ് മറ്റ് സ്രോതസ്സുകള്‍.

ശരീരത്തില്‍ എത്തിപ്പെടുന്ന സോഡിയം വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്നു. ആരോഗ്യമുള്ള വൃക്കകള്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കും. സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും കോശങ്ങള്‍ക്ക് ചുറ്റുമുള്ള പ്ലാസ്മ ദ്രവത്തിലുമാണ് കാണപ്പെടുന്നത്. രക്തത്തിലെ സോഡിയത്തിന്റെ നോര്‍മല്‍ അളവ് 135-145 mmol\ltr ആണ്. തലച്ചോറിലെ ഹൈപ്പോതലാമസ്, വൃക്കകള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ മുതലായവയാണ് സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്കുണ്ടാകുന്ന തകരാറുമൂലം ശരീരത്തിലെ സോഡിയത്തിന്റെ സന്തുലിതാവസ്ഥ താറുമാറാകാം.

പ്രായമായവരിലാണ് സോഡിയം അസന്തുലിതാവസ്ഥ കൂടുതലായി കാണുന്നത്. പ്രായമാകുമ്പോള്‍ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതും ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നു. ഇവയ്ക്ക് പുറമേ പ്രഷറിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കഴിക്കുന്ന ചില മരുന്നുകളുടെ പ്രവര്‍ത്തനവും കരള്‍ രോഗങ്ങള്‍ മൂലമുണ്ടായേക്കാവുന്ന അമിത നീരുകെട്ടല്‍ മുഖേനയും സോഡിയം അസന്തുലിതാവസ്ഥ കാണപ്പെടുന്നു.

ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്. രോഗനിര്‍ണയവും ചികിത്സയും എളുപ്പമാണെങ്കിലും ഈ അവസ്ഥ കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. രക്തത്തില്‍ സോഡിയത്തിന്റെ അളവ് 135mmol\ltr ല്‍ കുറഞ്ഞാല്‍ ഈ അവസ്ഥയുണ്ടെന്ന് നിര്‍ണയിക്കാം. നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. അതുപോലെ ദീര്‍ഘകാലം കൊണ്ട് സോഡിയം കുറയുമ്പോഴും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.

തലവേദന, ഓക്കാനം, മയക്കംവരല്‍, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങള്‍. ഗുരുതരമായ വിധതതില്‍ സോഡിയം കുറഞ്ഞുപോയാല്‍ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചില അവസരങ്ങളില്‍ ബോധം നശിച്ച് കോമ അവസ്ഥയില്‍ എത്തിപ്പെടാനും സാധ്യതയുണ്ട്. നേരിയ തോതില്‍ സോഡിയം കുറയുന്നതിന് ചികിത്സ വേണ്ടിവരാറില്ല. ഭക്ഷണത്തിനോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങവെള്ളം, ഒ.ആര്‍.എസ്. ലായനി മുതലായവ ഫലപ്രദമാണ്. ഗുളികകളുടെ പാര്‍ശ്വഫലമായി സോഡിയം കുറയുന്നതിന് മരുന്നുപയോഗത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മതി.

സോഡിയം ഡ്രിപ്പായി നല്‍കുന്ന സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സാവധാനമേ ഇത് ചെയ്യാവൂ. അനുവദനീയമായ അളവിലും വേണ്ടത്ര സമയമെടുത്തുമല്ലാതെ സോഡിയം അസന്തുലിതാവസ്ഥ നേരെയാക്കാന്‍ ശ്രമിച്ചാല്‍ തലച്ചോറിനെ ബാധിക്കുന്ന എക്‌സ്ട്രപോന്റിന്‍ മൈലിനോലിസിസ് എന്ന മാരക അവസ്ഥ ഉണ്ടായേക്കാം. സ്വയം ചികിത്സ ചെയ്യുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

മുന്‍കരുതലുകള്‍ എടുക്കണം. അതിസാരം മൂലം ശരീരത്തില്‍ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം നല്‍കുന്നതാണ് ഉത്തമം.  വെയിലത്ത് പണിയെടുക്കുമ്പോഴോ അമിതമായി വ്യായാമം ചെയ്യുമ്പോഴോ വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഉപ്പുചേര്‍ത്ത പാനീയങ്ങളാണ് ധാരാളം കുടിക്കേണ്ടത്. ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടുപിടിക്കാനും ശരിയായി ചികിത്സിച്ചാല്‍ പെട്ടെന്ന് ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പറ്റുന്ന അവസ്ഥയായതുകൊണ്ട്, സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ വിദഗ്ധ ഡോക്ടറുടെ പരിചരണം തേടണം. സോഡിയം കൂടിപ്പോകുന്ന അവസ്ഥയാണ് ഹൈപ്പര്‍നട്രീമിയ. വാര്‍ധക്യത്തില്‍ മാത്രമല്ല ശിശുക്കളിലും ഈ അവസ്ഥ കണ്ടുവരുന്നു. ദഹനസംവിധാനം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വരുമ്പോഴും അമിതമായി ജലനഷ്ടം വരുമ്പോഴുമാണ് സോഡിയം നില കൂടുക. ക്ഷീണം, ദാഹം, നിര്‍ജ്ജലീകരണം, പരവേശം, മയക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കോൽ കയറ്റി വന്ന ചരക്കു ലോറി മറിഞ്ഞ് അപകടം...  (8 minutes ago)

കിലോ​ഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു  (29 minutes ago)

പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...  (43 minutes ago)

ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ...  (49 minutes ago)

രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്...  (1 hour ago)

സ്വർണവിലയിൽ കുറവ്  (1 hour ago)

മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം മൂലം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരാം  (1 hour ago)

ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം..  (1 hour ago)

24 മണിക്കൂർ സമയം,റിപ്പോർട്ട് മേയറിന്റെ ചേമ്പറിൽ എത്തണം AKG-യിൽ ഓടി കയറി ആര്യ..! ലേഖജിയുടെ ഫയലുകൾ കക്കൂസിൽ  (2 hours ago)

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (2 hours ago)

രണ്ട് കിട്ടിയതും മണി സത്യം അലറി തുടങ്ങി..! മണിക്ക് ഇന്ന് കാളരാത്രി മണി പിഴുതെടുക്കാൻ SIT  (2 hours ago)

സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി  (2 hours ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (2 hours ago)

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (3 hours ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (3 hours ago)

Malayali Vartha Recommends