Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

ഗര്‍ഭിണികള്‍ക്ക് ശീര്‍ഷാസനവും സുംബയും ആകാമോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

09 DECEMBER 2020 03:36 PM IST
മലയാളി വാര്‍ത്ത

മനസും ശരീരവും ഒരുപോലെ ഒരു കുഞ്ഞിനായി സമര്‍പ്പിയ്ക്കുന്ന സമയമാണ് ഗര്‍ഭകാലം. സ്ത്രീയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മുള പൊട്ടുന്ന ജീവിതകാലഘട്ടം. പ്രസവം വരെയും അതിനു ശേഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നല്ല രീതിയില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ അടുത്ത കാലത്തായി നിരവധി പ്രമുഖരായ ഗര്‍ഭിണികള്‍ നടത്തിയ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അനുഷ്‌ക ശര്‍മ്മയുടെ തലകുത്തി നിന്നുള്ള യോഗയും പേളി, പാര്‍വതി തുടങ്ങിയവരുടെ മമ്മാ ഡാന്‍സും എല്ലാം നമ്മല്‍ കണ്ടു. അത് കണ്ട് മൂക്കത്ത് വിരല്‍ വെയ്ക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ നാട്ടുനടപ്പ് അനുസരിച്ച്, കുഞ്ഞ് പുറത്ത് വരും വരെ അങ്ങനെ നടക്കരുത്, ഇങ്ങനെ കിടക്കരുത്, സന്ധ്യക്ക് പുറത്തിറങ്ങരുത്, ഭാരമുയര്‍ത്തരുത് എന്നിങ്ങനെ നൂറുകൂട്ടം നിയന്ത്രണങ്ങളാണ്. എന്നാല്‍ ഗര്‍ഭകാലത്ത് കൃത്യമായ വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു വഴി ഒരുപാട് ഗര്‍ഭകാല പ്രശ്‌നങ്ങളെ ഒഴിവാക്കാനും സാധിക്കും.

കാലിലെ മസില്‍ കയറുക, കൈകാലുകളിലെ നീര്, ക്ഷീണം, അമിത ഭാരം, വെരിക്കോസ് വെയിന്‍, കോണ്‍സ്റ്റിപ്പേഷന്‍, ഉറക്കമില്ലായ്മ, നടുവേദന, സ്‌ട്രെസ്, രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഗര്‍ഭകാലത്തെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വ്യായാമം വഴി അകറ്റി നിര്‍ത്താനാവുന്ന ഗര്‍ഭകാലപ്രശ്‌നങ്ങളില്‍ ചിലതാണ്. ഇതിനു പുറമേ പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും പ്രസവത്തിനെടുക്കുന്ന സമയം കുറയ്ക്കാനും പ്രസവശേഷം വേഗം റിക്കവര്‍ ആവാനും സാധിക്കും. എന്നാല്‍ എന്ത് ചെയ്യും മുമ്പും ഡോക്ടറുടെ നിര്‍ദ്ദേശം വേണമെന്ന് മാത്രം. എന്നാല്‍ അനുഷ്‌കയുടെ ശീര്‍ഷാസനത്തിന്റെ ചുവട് പിടിച്ച് മറ്റ് ഗര്‍ഭിണികള്‍ വരാതിരിക്കുവാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള ദോഷഫലങ്ങളെ കുറിച്ച് നിരവധി ഡോക്ടര്‍മാരാണ് കുറിപ്പ് പങ്ക് വെച്ചത്. എട്ടാഴ്ച ഗര്‍ഭിണിയായിരിക്കെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച സെറീന വില്യംസ്, ഗര്‍ഭകാലത്തെ യോഗാസനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ടെന്നിസ് താരം സാനിയ മിര്‍സ, നടിമാരായ ശില്‍പ ഷെട്ടി, സോഹ അലി ഖാന്‍, സിസേറിയനു മുന്‍പ് നൃത്തം ചെയ്യുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്ത വനിതകള്‍ അങ്ങനെ മുന്‍പും ഗര്‍ഭകാലകാഴ്ചകളില്‍ പലതും ചര്‍ച്ചയായിട്ടുണ്ട്.

ശീര്‍ഷാസനം ചെയ്യരുത് എന്ന് എനിക്കു പറയാന്‍ പറ്റില്ല. ശീര്‍ഷാസനം കൊണ്ടു കുഞ്ഞിന്റെ പൊസിഷന്‍ മാറിപ്പോകുകയുമില്ല. പക്ഷേ, ഗര്‍ഭകാലത്ത് ഇതു ചെയ്യുന്നതില്‍ പല സങ്കീര്‍ണതകളുമുണ്ട്. ഇത്തരം ചിത്രങ്ങളെയും മറ്റും വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതിലും പ്രശ്‌നങ്ങളുണ്ട്. ഈ ചിത്രം കാണുന്ന ചിലര്‍ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചാലാണ് അപകടം. ഗര്‍ഭിണികളല്ലാത്തവര്‍ പോലും പരിശീലനവും മേല്‍നോട്ടവുമില്ലാതെ ശീര്‍ഷാസനം ചെയ്യരുതെന്നാണു പറയുക. ശീര്‍ഷാസനം ഗര്‍ഭാവസ്ഥയില്‍ ചെയ്യാറില്ലാത്തതാണ്. തലച്ചോറിലെ രക്തപ്രവാഹം കൂട്ടാനും നാഡീഞരമ്പുകളെ ഉത്തേജിപ്പാനും കണ്ണിനും തലച്ചോറിനുമുള്‍പ്പെടെ ആരോഗ്യം കൂട്ടാനുമുള്ള യോഗമുറയായ ശീര്‍ഷാസനം ഒന്നര മാസത്തെ ഘട്ടംഘട്ടമായ പരിശീലനം കൊണ്ടു മാത്രമേ ചെയ്തു തുടങ്ങാനാകൂ. അത്‌പോലെ തന്നെ നടത്തം, സ്വിമ്മിങ്, കുട്ടികളോടൊപ്പം പാര്‍ക്കിലും മറ്റും കളിക്കുക, സൈക്ലിങ്, യോഗ, എയറോബിക് വര്‍ക്കൗട്ടുകള്‍, ഡാന്‍സ് വര്‍ക്കൗട്ടുകള്‍, റസിസ്റ്റന്‍സ് ട്രെയിനിങ് എന്നിവയെല്ലാം ഗര്‍ഭിണികള്‍ക്കും ചെയ്യാം. ഗര്‍ഭപാത്രം സങ്കോചിക്കുന്നത് പോലെ തോന്നുക, നെഞ്ച് വേദന, തലകറക്കം, തലവേദന, എന്തെങ്കിലും തരത്തിലുള്ള ബ്ലീഡിങ്ങോ ഫ്‌ലൂയിഡ് പോവലോ, ക്ഷീണം, കാല്‍വണ്ണയിലെ മസിലുകളില്‍ നീരോ വേദനയോ, കുഞ്ഞിന്റെ ചലനങ്ങളില്‍ വരുന്ന മാറ്റം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയവയില്‍ എന്ത് തോന്നിയാലും ഉടനെ തന്നെ വര്‍ക്കൗട്ട് നിര്‍ത്തി വയ്ക്കുകയും ഡോക്ടറെ കാണുകയും വേണം.

"

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (10 minutes ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (19 minutes ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (20 minutes ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (32 minutes ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (37 minutes ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (42 minutes ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (56 minutes ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (1 hour ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (1 hour ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (1 hour ago)

ഇന്ത്യൻ മരുന്നുകൾ പാകിസ്ഥാനി മരുന്നുകൾക്ക് പകരമാവുന്നു  (1 hour ago)

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു  (1 hour ago)

അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥന് ദാരുണാന്ത്യം... പ്രതി പിടിയിൽ  (1 hour ago)

  വെനസ്വേലൻ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മരിയ കൊറീന മഷാദോ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ തന്റെ നൊബേൽ പുരസ്കാരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിച്ചു. ..  (2 hours ago)

പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends