Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...

പേനയുടെ അടപ്പിലെ ദ്വാരത്തിന് പിന്നിൽ ഒരു ജീവന്റെ കഥ; മരണത്തിൽ നിന്നും രക്ഷിക്കും ആ ദ്വാരം, പേനയുടെ അടപ്പിലെ ദ്വാരം നിസ്സാരമല്ല, ഉപയോഗശൂന്യമെന്ന് നാം തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങൾക്ക് പിന്നിലെ വലിയ ഗുണങ്ങൾ അറിയണം

25 JANUARY 2021 03:51 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട് എന്നത് അറിയാക്കഥയല്ല. ചെറുതെന്ന് നമ്മള്‍ തള്ളിക്കളയുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പറയാൻ പോകുന്നത്. പേനയുടെ അടപ്പിലെ ദ്വാരം നിസ്സാരമല്ല. ഇത് നമ്മളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകുമെങ്കിലും ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് അറിവുള്ളവര്‍ വളരെ കുറവായിരിക്കും. ഉപയോഗശൂന്യമെന്ന് നാം തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങൾക്ക് പിന്നിലെ വലിയ ഗുണങ്ങൾ അറിയണം.

പേനയുടെ അടപ്പ് അടക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പര്‍ക്കം ഉണ്ടാവാന്‍ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ലഭിക്കുന്ന ആദ്യ ഉത്തരം എന്നത്. എന്നാൽ ഇത് ശരിയുമാണ്. മാത്രമല്ല അതിനേക്കാള്‍ പ്രധാനമായ മറ്റു പല ഉത്തരവാദിത്വങ്ങളും ഈ ചെറിയ തുളക്കുണ്ട് എന്നതാണ് ശ്രദ്ധേയം. ഒരു ജീവന്‍ രക്ഷാ ഉപാധി കൂടിയാണ് അടപ്പിലെ തുളയെന്നതാണ് പറഞ്ഞുവരുന്ന വസ്തുത.

പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള ചില മനുഷ്യരുടെ ഒരു ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമായി മാറുകയും ചെയ്യുമെന്നത് സാരം. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണം പോലും സംഭവിക്കാറുണ്ട്. 2016ല്‍ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം നൂറോളം മനുഷ്യര്‍ക്കാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.

ആയതിനാൽ തന്നെ പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസം ഉണ്ടാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ് ബിക് എന്ന കമ്പനിയാണ് ആദ്യമായി അടപ്പില്‍ ദ്വാരം പരീക്ഷിച്ചത് തന്നെ. സംഭവം വിജയമാണെന്ന് തിരിച്ചറിഞ്ഞതോടെ ഐഎസ്ഒ 11540 സുരക്ഷാ മാനദണ്ഡത്തില്‍ പോലും ഇക്കാര്യം നിഷ്‌ക്കര്‍ഷിക്കുന്ന സ്ഥിതിയിൽ എത്തിച്ചേർന്നു. വിഴുങ്ങാന്‍ സാധ്യതയുള്ളതിനേക്കാള്‍ വലിയ അടപ്പാണെങ്കില്‍ മാത്രമാണ് ഒഴിവുകഴിവുകൾ നൽകിയിട്ടുള്ളത്.

അതോടൊപ്പം വിമാനങ്ങളിലെ ജനലുകളിലുള്ള ചെറിയ തുളകള്‍ക്കും ഇതുപോലെ ഒരു ദൗത്യം ഉണ്ട്. വിമാനത്തിനകത്തേയും പുറത്തേയും സമ്മര്‍ദം ക്രമീകരിക്കാന്‍ ഈ തുളകളും സഹായിക്കുകയാണ് ചെയ്യുന്നത്. പേനയുടെ അടപ്പിലെ തുള പോലെ നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ ഇടപെടല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതാണ് പ്രധാന വസ്തുത. ഇത്തരം മാറ്റങ്ങള്‍ ചിലപ്പോഴെല്ലാം ജീവന്‍ വരെ രക്ഷിക്കുന്ന കാരണമായി മാറാറുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ കൂര ശിക്ഷ...  (5 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (9 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

Malayali Vartha Recommends