Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...

വാക്‌സിന്‍ സ്വീകരിച്ചാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം... ഇല്ലേൽ പണി പാളും..!

02 MAY 2021 04:14 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് നാമിപ്പോള്‍. അതിവേഗം രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന- ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സാമൂഹികാകലം പാലിച്ചും, പരമാവധി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയും, ഡബിള്‍ മാസ്‌ക് ധരിച്ചുമെല്ലാം കൊവിഡിനെ നമ്മള്‍ കൊവിഡിനെ പ്രതിരോധിക്കുകയാണ്.

ഇതിനിടെ വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കുകയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനായി ഓരോ പൗരന്മാരും കൈക്കൊള്ളേണ്ട മുന്‍കരുതല്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഇത് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.

കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ടോ? പലരും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്.

വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. കാരണം ശരീരത്തിലെ നിര്‍ജലീകരണം വാക്‌സിന്‍ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കം.

വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസുകള്‍, പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കണം. പ്രതിരോധശേഷി അടക്കം ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ മിക്ക കഴിവുകളെയും ശരീരത്തിലെ ജലാംശം നേരിട്ട് സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ വെള്ളം കുടിക്കാന്‍ എപ്പോഴും കരുതലെടുക്കുക.

വാക്‌സിന്‍ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പും എടുത്ത് ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട. ദീര്‍ഘമായ സമയത്തേക്ക് മദ്യപിക്കാതിരിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഏറ്റവും ഉത്തമം.

ഈ ദിവസങ്ങളില്‍ നിര്‍ബന്ധമായും വേണ്ട എന്നതാണ് നിര്‍ദേശം. മദ്യപാനം രോഗ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാന്‍ കാരണമാവുകയും ചെയ്യുന്നു എന്നതിനാലാണിത്.

വാക്‌സിനേഷന് മുമ്പും ശേഷം രാത്രിയിലെ ഉറക്കം ശ്രദ്ധിക്കുക. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാന്‍ സജ്ജമാകൂ. ഒറ്റ രാത്രിയിലെ ഉറക്കം മോശമായാല്‍ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ കൂര ശിക്ഷ...  (5 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (9 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

Malayali Vartha Recommends