Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

കൊവിഡ് രോഗമുക്തി നേടിയതിന് ശേഷവും ചില പാര്‍ശ്വഫലങ്ങള്‍... രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ ...ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം

07 MAY 2021 02:44 PM IST
മലയാളി വാര്‍ത്ത

ഒരു തവണ കൊവിഡ് വന്നാല്‍ ഭേദമായതിനു ശേഷം ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ് .ഇപ്പോൾ രോഗമുക്തി വന്നവരുടെ ആരോഗ്യ കാര്യങ്ങളെപ്പറ്റി ആരും അത്ര ശ്രദ്ധയോക്കാറില്ല എന്നതാണ് വാസ്തവം.

 

എന്നാൽ താൽക്കാലികമായി അസുഖ ലക്ഷണങ്ങൾ മാറിയാലും നമ്മുടെ രോഗ പ്രതിരോധ ശേഷിയെ താറുമാറാക്കാൻ കോവിഡ് വൈറസിന് കഴിയും.. വര്‍ദ്ധിച്ചുവരുന്ന രോഗമുക്തി നമുക്ക് ആശ്വാസം നല്‍കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇതിന് ശേഷം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്

 

സുഖം പ്രാപിച്ച രോഗികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിനെക്കുറിച്ചും മറ്റും ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. കൂടുതല്‍ ഗുരുതരമായ അണുബാധകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, രോഗികള്‍ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കുന്നതും നിര്‍ണായകമാണ്

 

 

രോഗമുക്തരായ പത്തിൽ ഒരാൾക്ക് വൈറൽ അണുബാധയുടെ പ്രയാസകരമായ അനന്തര ഫലങ്ങൾ നേരിടേണ്ടിവരുന്നതായി പഠനം പറയുന്നു. ‘ലോങ്ങ് കോവിഡ് ‘ എന്ന പേരിലുള്ള പഠനം നടന്നത് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലാണ്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ പിൽക്കാല ജീവിതത്തിലെ ആരോഗ്യ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.കണ്ടെത്തലുകൾ ജേണൽ ഓഫ് മെഡിക്കൽ വൈറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

 

എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു പോസ്റ്റ്-കോവിഡ് പരിശോധന നടത്തേണ്ടത് എന്ന് പറയുന്നതെന്ന് അറിയാമോ?രോഗമുക്തി നേടിയതിന് ശേഷവും മാരകമായ വൈറസ് ബാധ മൂലം ദീർഘകാലം നിലനിൽക്കുന്ന പാർശ്വഫലങ്ങളാണ് ഉണ്ടാകുന്നത്. ചുമ, ചൊറിച്ചിൽ, ക്ഷീണം തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങൾ രോഗമുക്തി നേടിയതിന് ശേഷവും ആഴ്ചകളോളം തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, മാനസിക ക്ലേശങ്ങൾ തുടങ്ങിയ പരാതികളുമായി സുഖം പ്രാപിച്ച രോഗികൾ ആശുപത്രികളിലേക്ക് മടങ്ങിവരുന്നതായി ഡോക്ടർമാർ പറയുന്നു.

 

അതിനാൽ, പ്രതിരോധം ഉറപ്പുതരുന്ന ഒരു സുരക്ഷിത വാക്‌സിനായി കാത്തിരിക്കുന്നതിനൊപ്പം, അപകടത്തിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആവശ്യമായ കർശന നടപടികൾ ജീവിതത്തിൽ കൈക്കൊള്ളുക എന്നത് കൂടുതൽ പ്രധാനമാണ്.


വൈറസ് ശ്വാസകോശം ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് കൂടുതല്‍ തെളിവുകള്‍ ഉള്ളതിനാല്‍ പോസ്റ്റ് കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടത് അത്യാവശ്യം തന്നെയാണ്.

 

അതുപോലെ വാക്‌സിനേഷന്‍ എടുക്കുന്നതിന് മുൻപും ശേഷവും ആരോഗ്യകരമായ ഭക്ഷണങ്ങളും ആവശ്യമായ പോഷകങ്ങളും കഴിക്കണം .COVID വാക്‌സിനേഷന്‍ എടുക്കുന്ന സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്.

 

 

ധാരാളം വെള്ളം അല്ലെങ്കില്‍ ജലാംശം നല്‍കുന്ന പഴങ്ങള്‍ ഉപയോഗിച്ച് നിർജ്ജലീകരണം ഇല്ലെന്നു ഉറപ്പ്വരുത്തേണ്ടതുണ്ട്. ഇത് കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും വാക്സിനെടുത്തത് മൂലമുള്ള ക്ഷീണം കുറയ്ക്കുകയും ചെയ്യും . പൂരിത കൊഴുപ്പ് കൂടുതലുള്ളതും ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിരിക്കുന്നതുമായ സംസ്‌കരിച്ച ഭക്ഷണത്തേക്കാള്‍, നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ ധാന്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്

 

പനി, ക്ഷീണം, ശരീരവേദന, കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദന എന്നിവ ചെറിയ തോതിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ഇവ അധികമാകുന്നു എങ്കിൽ വൈദ്യസഹായം തേടാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ; ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ!!  (15 minutes ago)

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!  (35 minutes ago)

ലോക ആന്റിമൈക്രോബിയൽ അവബോധ വാരം സംഘടിപ്പിച്ച് അമൃത ആശുപത്രി...  (1 hour ago)

ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?  (1 hour ago)

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...  (1 hour ago)

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി അനുദിനം ടിക്കറ്റ് ബുക്കിങ്ങിലും തരംഗമായി "എക്കോ"  (1 hour ago)

വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച്  (1 hour ago)

ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....  (1 hour ago)

എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമുക്ക് കുഞ്ഞിനെ വേണം !! രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ചാറ്റ് പുറത്ത് ; നീ ആദ്യം ഈ ഡ്രാമയൊന്ന് നിര്‍ത്തി പോയി ഡോക്ടറെ കാണൂ...പില്‍ കഴിക്കണം; ഗര്‍ഭഛിദ്രത്തിന് പ  (2 hours ago)

പിണറായിയുടെ വിശ്വസ്‌തൻ ശബരിമലയിലെ ചാരൻ  (2 hours ago)

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (4 hours ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (4 hours ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (4 hours ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (5 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (5 hours ago)

Malayali Vartha Recommends