Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

കൊവിഡിനെ പ്രതിരോധിക്കണോ? മഞ്ഞൾ പാലും ഡാർക്ക് ചോക്ലേറ്റും കഴിക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ...

07 MAY 2021 05:03 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ചർച്ച ചെയ്തിട്ടുണ്ടാകുക രോഗപ്രതിരോധശേഷിയെ കുറിച്ചാണ്. കോവിഡിനെ ചെറുക്കാൻ ആരോഗ്യമുള്ള പ്രതിരോധശേഷി കൂടുതലുള്ള ശരീരമാണ് നമുക്ക് ആവശ്യം.

ഈ സമയത്ത് കൊവിഡിനെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോ​ഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് കൊവിഡിനെ ചെറുക്കാന്‍ മാത്രമല്ല, മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ട്വിറ്റർ ഹാൻഡിൽ ആയ mygovindiaൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്. പേശികളുടെ ബലത്തിനും ശരീരത്തിന്റെ ഊർജത്തിനും പ്രതിരോധശേഷി കൂട്ടാനുമായി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയെ കുറിച്ചാണ് ട്വീറ്റ്.

കൊവിഡ് രോഗികളിൽ രുചിയും മണവും നഷ്ടമാകുന്നതിനാൽ വിശപ്പ് കുറയുകയും ഇത് മൂലം ഭക്ഷണം വേണ്ടെന്ന് തോന്നുകയും ചെയ്യും. ഇത് പേശികളുടെ ബലക്കുറവിനും കാരണമായേക്കാം. അതിനാൽ ചെറിയ ഇടവേളകളിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

വിറ്റാമിൻസും മിനറൽസും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കോവിഡ് കാലത്ത് ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവും സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയിട്ടുള്ള ഡാർക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.

വീട്ടിൽ പ്രായമായവർ സ്ഥിരമായി പറയുന്ന കാര്യമാണ് പാലും മഞ്ഞളും ചേർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ പറ്റി. രോഗപ്രതിരോധശേഷി കൂട്ടാൻ ഇതിലും മികച്ചൊരു വഴിയില്ല. പാലും മഞ്ഞളും ചേർത്ത് ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

കോവിഡ് രോഗികളും രോഗമുക്തരായവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ നോക്കാം. റാഗി, ഓട്സ്, അമരന്ത് പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോട്ടീന്റെ ഉറവിടങ്ങളായ ചിക്കൻ, മത്സ്യം, മുട്ട, പനീർ, സോയ, പരിപ്പ്, വിത്ത്. വാൽനട്ട്, ബദാം, ഒലിവ് ഓയിൽ, കടുക് എണ്ണ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആവശ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കുക. ഉത്കണ്ഠ കുറയ്ക്കാൻ 70 ശതമാനം കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് ചെറിയ അളവിൽ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ദിവസത്തിൽ ഒരിക്കൽ മഞ്ഞൾ പാൽ കുടിക്കുക.

ചെറിയ ഇടവേളകളിൽ ലഘു ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ഉണക്ക മാങ്ങ ചേർത്ത് കഴിക്കുക. ബ്രീതിങ് എക്സസൈസ്, യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (15 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (26 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (34 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (42 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (50 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends