Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസ്; ബ്ലാക്കിനെക്കാള്‍ അപകടകാരി വൈറ്റ്; ബിഹാറിലെ പട്‌നയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഫംഗസ് ബാധ; പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരം

21 MAY 2021 02:29 PM IST
മലയാളി വാര്‍ത്ത

ബ്ലാക്ക് ഫംഗസ് ബാധയുടെ ഭീകരത ആരോഗ്യ മേഖല അറിഞ്ഞു തുടങ്ങിയതെയുള്ളു. അതിനിടെയാണ് അതിലും വലിയ ഭീകരന്റെ കടന്നു വരവ്. വൈറ്റ് ഫംഗസ് എന്നാണ് പേരെങ്കിലും ആള് ബ്ലാക്ക് ഫംഗസിനെക്കാള്‍ ഭീകരനാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബ്ലാക്ക് ഫംഗസ് ബാധ ഇതിനോടകം ഇന്ത്യയില്‍ നിരവധി സംസ്താനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വൈറ്റ് ഫംഗസിന്റെ ആദ്യ റിപ്പോര്‍ട്ട് എത്തുന്നത് ബിഹാറില്‍ നിന്നാണ്. ബിഹാറിലെ തലസ്ഥാനമായ പട്‌നയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ എച്ച്ആര്‍സിടി പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താന്‍ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ച്ആര്‍സിടി.

വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്.എന്‍. സിങ് പറഞ്ഞു. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമായി. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ദീര്‍ഘകാലമായി സ്റ്റിറോയ്ഡുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃത്രിമമായി ഓക്സിജന്‍ സഹായം ലഭ്യമാക്കുന്ന കൊവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാം. അര്‍ബുദരോഗികളിലും പൂപ്പല്‍ ബാധക്കുള്ള സാധ്യതയേറെയാണ്.

സ്ത്രീകളിലും കുട്ടികളിലും വൈറ്റ് ഫംഗസ് രോഗബാധയുണ്ടാകുന്നതായും ഇതാണ് വെള്ളപോക്ക് അഥവാ ല്യുക്കോറിയയുടെ പ്രധാന കാരണം. ഓക്സിജന്‍ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയില്‍ അണുവിമുക്തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

അതേസമയം രാജ്യത്തെ ഇതിനോടകം പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചത്.

ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്. പ്രമേഹ രോഗികളും, കാന്‍സര്‍ രോഗികളും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (15 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (56 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (4 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends