Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളിലെ വയറിളക്കം മരണത്തിലേക്ക് നയിക്കാം: തടയാൻ ഒ ആർ എസ് ലായനി

31 JULY 2021 05:59 PM IST
മലയാളി വാര്‍ത്ത

വയറിളക്കമെന്ന രോഗത്താൽ അഞ്ചുവയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ മരണപ്പെടുന്നുണ്ട്.ഒരു കുഞ്ഞിന് വയറിളകമ്പോൾ ആ കുട്ടിയുടെ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടമാകുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിർജലീകരണം സംഭവിക്കുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ കുട്ടികളെ ഈ വലിയ ആപത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഒരു ലായനി ഉണ്ട്. ഒ.ആർ.എസ്. എന്ന ലായനിയുടെ കണ്ടുപിടുത്തതോടെ കഴിഞ്ഞ കുറച്ച് ദശകങ്ങളായി കുട്ടികളുടെ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. അതുകൊണ്ട് തന്നെ ഇതിന് അത്ഭുത ലായനി എന്ന വിശേഷണം നൽകുന്നതിൽ തെറ്റില്ല.

വയറിളക്ക ചികിത്സയിൽ വലിയൊരു വഴിത്തിരിവായിരുന്നു ഒ.ആർ.എസിന്റെ കണ്ടുപിടുത്തം. മനുഷ്യരാശിക്കും വൈദ്യശാസ്ത്രത്തിനും വലിയ ഒരു മുതൽക്കൂട്ടു തന്നെയാണ് ഒ.ആർ.എസ്.1975ൽ ആണ് ലോകാരോഗ്യസംഘടനയും യൂണിസെഫും ഒ.ആർ.എസ്. ലായനിയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞത്. ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിൽ ഉള്ള ഒരു ലായനി ആണ് ഒ.ആർ.എസ്.സോഡിയം, ക്ലോറെെഡ് ​ഗ്ലൂക്കോസ്, പൊട്ടാസ്യം, സിട്രേറ്റ് എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

വ്യക്തിശുചിത്വം ഇല്ലായ്മ, പരിസരശുചിത്വം ഇല്ലായ്മ, അണുബാധ, പഴകിയ ഭക്ഷണം, മലിനജലം
ഈ കാരണങ്ങളാണ് വയറിളക്കത്തി ലേക്ക് നയിക്കുന്നത്. കുട്ടികളിൽ വയറിളക്കരോഗങ്ങളെ എങ്ങനെ തടയാം എന്നുകൂടെ നമുക്ക് നോക്കാവുന്നതാണ്.

പഴകിയതും തുറന്നു വെച്ചിരിക്കുന്നതുമായ ആഹാരം കഴിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, 6 മാസം വരെ മുലപ്പാൽ മാത്രം അവർക്ക് നൽകുക,വ്യക്തി ശുചിത്വം പാലിക്കുക, കുട്ടികളെ അതു ശീലിപ്പിക്കുക,
കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് മുൻപും കുട്ടികളുടെ മലമൂത്രവിസർജനങ്ങൾ കഴുകിയതിന് ശേഷവും അമ്മമാർ കൈകൾ നന്നായി സോപ്പിട്ട് കഴുകുക.

ഭക്ഷണം കഴിക്കുന്നതിന് മുൻപും ബാത്റൂമിൽ പോയതിന് ശേഷവും കുട്ടികളെ കൈകൾ സോപ്പിട്ട് കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക.ഇതൊക്കെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് വയറിളക്കത്തെ തടയാം.


മലത്തിൽ രക്തത്തിന്റെ അംശം കാണുക, .
അമിതമായ ദാഹം,
മലം അമിതമായ തോതിൽ പോകുക,
നിർത്താതെയുള്ള ഛർദിയും പനിയും
കുഴിഞ്ഞു താഴ്ന്ന കണ്ണുകൾ, താഴ്ന്ന ഉച്ചി,അപസ്മാരം,ക്ഷീണം കാരണം കുട്ടി മയങ്ങി കിടക്കുക,
മൂത്രത്തിന്റെ അളവ് കുറയുക, ഇതൊക്കെയാണ് വയറിളക്കത്തിന്റെ ലക്ഷണങ്ങൾ.


ഒ.ആർ.എസ്. ലായനി എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം
:
വൃത്തിയുള്ള പാത്രത്തിലേക്കു പാക്കറ്റ് മുറിച്ചു പൗഡർ മുഴുവൻ ഇടുക. 200 മില്ലിലിറ്റർ പാക്കറ്റ് - 1 ഗ്ലാസ് വെള്ളത്തിലും 1 ലിറ്റർ പാക്കറ്റ് - 5 ഗ്ലാസ്സ് വെള്ളത്തിലും

തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച ശേഷം വൃത്തിയുള്ള സ്പൂൺ കൊണ്ട് നന്നായി ഇളക്കുക.

ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.


2 വയസ്സിനു താഴെയുള്ള കുട്ടിക്ക് 50 -100 എം.എൽ. വരെയും

2 വയസ്സിനു മുകളിൽ ഉള്ള കുട്ടിക്ക് 100-200 എം.എൽ. വരെയും കൊടുക്കാവുന്നതാണ്.

ഒറ്റയടിക്ക് ഒരുമിച്ചു കൊടുക്കരുത്, ഓരോ സ്പൂൺ വച്ച് കൊടുക്കുക.

ഛർദിച്ചാൽ 10-15 മിനിറ്റ് കഴിഞ്ഞു വീണ്ടും കൊടുക്കണം.

മറ്റുള്ള ഭക്ഷണപദാർഥങ്ങളുമായി ചേർന്ന് ഒ.ആർ.എസ്. കൊടുക്കരുത്.

നിർജലീകരണം പരിഹരിക്കുന്നത് വരെ ഒ.ആർ.എസ്. ലായനി കൊടുക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (18 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (51 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (1 hour ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends