Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം!, രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ ആഹാരങ്ങള്‍ ശീലമാക്കൂ...!

24 AUGUST 2021 09:47 AM IST
മലയാളി വാര്‍ത്ത

നാല്‍പ്പത് വയസ് കഴിഞ്ഞ സ്ത്രീകളില്‍ സാധാരണയായി കണ്ട് വരുന്ന പ്രശ്‌നമാണ് പോഷകക്കുറവ്, ഉപാപചയക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍. മെറ്റബോളിസം മന്ദഗതിയിലാവുകയും അവരുടെ ശരീരം പേശികളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമം പോലുള്ള ശാരീരിക മാറ്റങ്ങള്‍ മധ്യവയസ്‌കരായ സ്ത്രീകളെ ശരീരഭാരം, മാനസികാവസ്ഥ, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലേയ്ക്ക് തള്ളിവിടുന്നു.

എന്നാല്‍, ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ വ്യായാമവും കൊണ്ട് 40 കഴിഞ്ഞ സ്ത്രീകളിലെ ആരോഗ്യം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. നാല്‍പതുകളാണ് സ്ത്രീകളുടെ ആര്‍ത്തവിരാമ കാലം എന്നതിനാല്‍ ഈ സമയം ആരോഗ്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നേടാനായി മികച്ച ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതിനാല്‍, ആര്‍ത്തവവിരാമത്തിന് അടുത്ത സ്ത്രീകളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ചില മികച്ച ഭക്ഷണങ്ങള്‍ നമുക്കു നോക്കാം.

മുട്ട

സ്ത്രീകള്‍ക്ക് പലപ്പോഴും ലഭിക്കാത്ത പോഷകങ്ങളായ വിറ്റാമിന്‍ ഡി, ഇരുമ്പ് എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് കഴിക്കാവുന്ന പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് മുട്ട. അവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കല്‍, ഹൃദ്രോഗ സാധ്യത, അമിതവണ്ണം എന്നിവ തടയാന്‍ സഹായിക്കുന്നു. മിതമായ കൊഴുപ്പും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയതാണ് മുട്ട. കൂടാതെ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും കുറവുമാണ്. ഇതിനാല്‍, 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ തീര്‍ച്ചയായും അവരുടെ ദൈനംദിന ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

മത്സ്യം

എണ്ണമയമുള്ള മത്സ്യങ്ങളായ സാല്‍മണ്‍, ട്രൗട്ട് എന്നിവയില്‍ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദിവസവും കഴിക്കണം. കാരണം, സ്ത്രീകളുടെ ശരീരത്തില്‍ ആവശ്യമായ ഹോര്‍മോണുകള്‍ നിര്‍മ്മിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. മസ്തിഷ്‌കം, ഹൃദയം എന്നിവ സംരക്ഷിക്കുകയും മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ആമാശയം കൂടുതല്‍ നേരം നിറഞ്ഞതായി നിര്‍ത്താന്‍ സഹായിക്കുന്നു. എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളായ ഹോട്ട് ഫ്ളഷുകള്‍, രാത്രിയിലെ വിയര്‍പ്പ് എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.

നട്സ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണ് നട്സ്. കാരണം, അവയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

കാരറ്റ്

വിറ്റാമിന്‍ എ അടങ്ങിയ കാരറ്റ്, നിങ്ങളുടെ പ്രായമാകുന്ന ചര്‍മ്മത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് മിനുസവും മൃദുത്വവും നല്‍കുന്നു. ഈ പച്ചക്കറിയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം കറുത്ത പാടുകള്‍, ചുളിവുകള്‍, മുഖക്കുരു എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന സജീവ ഘടകങ്ങളുമുണ്ട്.

ചിയ വിത്തുകള്‍

ചിയ വിത്തുകളില്‍ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആരോഗ്യമുള്ള അസ്ഥികള്‍ നേടാന്‍ സഹായിക്കുന്ന മഗ്നീഷ്യം, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വെള്ളം നന്നായി ആഗിരണം ചെയ്യുന്നതിനാല്‍, ചിയ വിത്തുകള്‍ കഴിക്കുന്നത് വിശപ്പ് എളുപ്പത്തില്‍ തടയുകയും ചെയ്യും. തടി കുറക്കാന്‍ ഉത്തമ പാനീയം കൂടിയാണ് ഇവ. ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് രാവിലെ സ്മൂത്തിയിലോ ഓട്‌സിലോ ചേര്‍ത്ത് ചിയ വിത്തുകള്‍ കഴിക്കാം.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിന്‍ സി, മറ്റ് പോഷകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആപ്പിള്‍

ശരീരത്തില്‍ അമിതമായ രീതിയില്‍ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാന്‍ ആപ്പിള്‍ നിങ്ങളെ സഹായിക്കുന്നു. കൂടുതല്‍ നേരം വിശപ്പ് രഹിതമായി നിലനിര്‍ത്താനനും ആപ്പിള്‍ സഹായകമാണ്. മാത്രമല്ല, ദൈനംദിന ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഗുണം ചെയ്യുന്നു.

തൈര്

കാല്‍സ്യത്തിന്റെ മികച്ച ഉറവിടമാണ് തൈര്. മാത്രമല്ല, പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളെ പൂര്‍ണ്ണവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തുന്നതിനുള്ള മികച്ച ലഘുഭക്ഷണമാണിത്. കൂടാതെ, കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന സജീവ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (13 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (15 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (26 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (4 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends