Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

മദ്യപാനവും പുകവലിയും മാത്രമല്ല ഈ ശീലങ്ങളും നിങ്ങളെ രോഗങ്ങളിലേക്ക് തള്ളിവിടും : അറിയാതെ പോലും ഇങ്ങനെ ചെയ്യല്ലേ: വേഗം ഈ ശീലങ്ങളോട് ഗുഡ്ബൈ പറയൂ

25 AUGUST 2021 02:24 PM IST
മലയാളി വാര്‍ത്ത

മദ്യപാനവും പുകവലിയും മാത്രമല്ല കേട്ടോ ദുശീലങ്ങൾ. പല രീതിയിലുള്ള ജീവിതശൈലികൾ ഉള്ളവരാണ് നാം. പലരീതികളും തെറ്റ് എന്നറിഞ്ഞിട്ടും നാം തുടരുന്നുണ്ട്. പക്ഷേ മറ്റു ചിലരാകട്ടെ അത് തെറ്റാണെന്ന് അറിയാതെ പിന്തുടരുന്നുണ്ട്. ഭാവിയിൽ ജീവിതശൈലി രോഗങ്ങളിലേക്കും മറ്റ് ശാരീരിക അസ്വസ്ഥതകളിലേക്കും നയിക്കാതിരിക്കാൻ ജീവിത ശൈലികളിൽ ചില മാറ്റങ്ങൾ വരുത്തണം.

പ്രത്യേകിച്ച് ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കുക. അങ്ങനെ ദുശ്ശീലങ്ങളുണ്ടെങ്കിൽ ഉപേക്ഷിക്കാൻ ശ്രമിക്കുക . അവ ശരീരത്തിന് ദോഷകരമാണെന്ന് പോലും നാം പലപ്പോഴും അറിയാറില്ലെന്നതാണ് കൗതുകം.

പുകവലിക്കുന്നത് മദ്യപിക്കുന്നത് ഒക്കെ മറ്റുപല അപകടകരമായ രോഗാവസ്ഥയിലേക്ക് നമ്മെ നയിക്കുമെന്ന് അറിയാം. ഇനി പറയുന്ന ദുശ്ശീലങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നു എന്ന് പരിശോധിക്കാം.

കൊറോണ കാരണം വീടിനകത്ത് ഇരിക്കുന്നവരാണ് നമ്മൾ പലരും. ഇപ്പോൾ വീടിനകത്തുനിന്ന് പുറത്തിറങ്ങാൻ മടിക്കുന്നവരും പലരുമുണ്ട്. എന്നാൽ ഇത് അപകടമാണ് കേട്ടോ. വീടിന്റെ അകത്ത് ഇരിക്കല്‍ എന്ന സ്വഭാവം ഉണ്ടെങ്കിൽ അത് തീർച്ചയായും ഉപേക്ഷിക്കുക.

വൈറ്റമിന്‍ ഡി പ്രതിരോധ ശേഷി വളര്‍ത്താന്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ്. അത് വെയിലിൽ നിന്നാണ് ലഭ്യമാകുന്നത്. ശരീരത്തില്‍ വെയിലടിക്കുമ്പോഴാണ് ചര്‍മം വൈറ്റമിന്‍ ഡി നിര്‍മിക്കുന്നത്. പുറത്തിറങ്ങാതെ വീടിനുള്ളില്‍ എപ്പോഴും അടച്ചിരിക്കുന്നത് ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് സൃഷ്ടിക്കും.പ്രതിരോധ ശക്തിയെ ബാധിക്കുകയും പലതരം രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന ഈ ശീലം ഉപേക്ഷിക്കുക.

മൊബൈൽ കയ്യിൽ കിട്ടിയ മണിക്കൂറുകളോളം അതിന്റെ മുന്നിൽ ഇരിക്കുന്നവരാണ് നമ്മിൽ പലരും. മൊബൈൽ ഫോൺ ലാപ്ടോപ് ടിവി പോലുള്ളവ പലരുടെയും ഉറക്കത്തെ സാരമായി ബാധിക്കുന്നുണ്ട്.

രാത്രി വൈകുവോളം സിനിമ കണ്ടോ, പക്ഷേ ഉറക്കത്തെ നഷ്ടപ്പെടുത്തി ഈ കാര്യങ്ങൾ ഉപയോഗിച്ചാൽ അത് അപകടത്തിലേക്ക് നയിക്കും എന്ന കാര്യത്തിൽ എതിരഭിപ്രായമില്ല. ഉറക്കമില്ലായ്മ എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പ്രതിരോധശേഷിയെയും ശ്വാസകോശ സംവിധാനത്തെയും ദഹനപ്രക്രിയയെയുമെല്ലാം സാരമായി തന്നെ ഉറക്കമില്ലായ്മ ബാധിക്കും. ചിലർ സാമൂഹികമായ ഒരു ബന്ധവും ഇല്ലാത്തവരാണ്. ഒറ്റയ്ക്കിരിക്കല്‍ ശീലമാക്കിയവർ. മനുഷ്യരോട് സമ്പര്‍ക്കവും പുലര്‍ത്താതെ ഒറ്റയ്ക്കിരിക്കുന്നത് ഹൃദ്രോഗം ഉണ്ടാക്കും കേട്ടോ. മാത്രമല്ല ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് ഈ ശീലം നയിക്കും.

പലതരം ആസക്തികള്‍ക്കും ഒറ്റക്കിരിക്കുന്ന ശീലം നയിക്കും. അതുകൊണ്ട് മാക്സിമം ഒറ്റയ്ക്ക് ഇരിക്കാതെ മറ്റുള്ളവരുമായി ഇടപെട്ട് ആയിരിക്കുവാൻ ശ്രമിക്കുക . ധാരാളം ചീസ്, മാംസം തുടങ്ങിയവ കഴിക്കുന്നവരാണോ നിങ്ങൾ? മൃഗങ്ങളില്‍ നിന്ന് ലഭ്യമായ പ്രോട്ടീന്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അര്‍ബുദ വളര്‍ച്ചയിലേക്ക് നയിക്കും .

ഐജിഎഫ്1 എന്ന ഹോര്‍മോണാണ് ഈയൊരു രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം കേട്ടോ. ദീർഘനേരം കുത്തിയിരിക്കുന്ന വരാണ് നമ്മൾ പലരും. പ്രത്യേകിച്ച് വർക്ക് ഫ്രം ഹോം തുടങ്ങിയപ്പോൾ ലാപ്ടോപ് മുമ്പിൽ മണിക്കൂറുകളോളം പലരും കുത്തിയിരിക്കാറുണ്ട്.

ദീര്‍ഘനേരം ശരീരമനങ്ങാതെ ഇരിക്കുന്നത് പുകവലിക്ക് തുല്യമായ പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തിൽ വിതയ്ക്കും. ശ്വാസകോശ അര്‍ബുദം, സ്തനാര്‍ബുദം, കോളോണ്‍ കാന്‍സര്‍ തുടങ്ങിയ രോഗാവസ്ഥ ഇങ്ങനെ ഇരിക്കുന്നവർക്ക് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ ഈ ശീലങ്ങൾ എല്ലാം ഒഴിവാക്കി ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്ന് രോഗങ്ങളെ ഒരു പരിധിവരെ അകറ്റാൻ ശ്രമിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (13 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (23 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (37 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (58 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends