Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

വായ്പുണ്ണിനെ പമ്പ കടത്താന്‍ ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ..!, പാര്‍ശ്വഫലങ്ങളോട് ബൈ ബൈ പറയൂ...

26 AUGUST 2021 10:28 AM IST
മലയാളി വാര്‍ത്ത

ഏത് സമയത്തും ഇടയ്ക്കിടെ വായില്‍ പ്രത്യക്ഷപ്പെട്ട് അസ്വസ്ഥകള്‍ സൃഷ്ടിക്കാറുള്ള ഒന്നാണ് വായ്പ്പുണ്ണ്. കൃത്യമല്ലാത്ത ഉറക്കവും വിറ്റാമിന്റെ അഭാവവും എല്ലാം തന്നെ പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകാറുണ്ട്. സാധാരണയായി ചൂടുകാലത്താണ് വായ്പ്പുണ്ണ് കണ്ടു വരുന്നത്. വായ്പ്പുണ്ണ് മാറ്റാന്‍ എപ്പോഴും നല്ലത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ചിലരാകട്ടെ, മരുന്ന് കഴിച്ചുകൊണ്ടാണ് വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, നിരവധി പാര്‍ശ്വഫലങ്ങളാണ് കിട്ടുന്നതും. നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് വായ്പ്പുണ്ണിനെ പമ്പകടത്താം, അവ ഇതൊക്കെയാണ്.

തേന്‍

തേന്‍ ഉപയോഗിച്ച് നമുക്ക് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കാവുന്നതാണ്. ഇത് വായിലെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും കുറക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ തേന്‍ വെക്കുമ്പോള്‍ ഉണ്ടാവുന്ന നീറ്റലും വേദനയും അല്‍പം സഹിക്കണം എന്ന് മാത്രം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പെട്ടെന്ന് വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് തേന്‍ സഹായിക്കുന്നു.

തേങ്ങാപ്പാല്‍

തേങ്ങാപ്പാലും വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. തേങ്ങാപ്പാല്‍ കൊണ്ട് കവിള്‍ കൊള്ളാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇത് വായ്പ്പുണ്ണുള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഇത് പോലെ ദിവസവും നാലോ അഞ്ചോ പ്രാവശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

ടീട്രീ ഓയില്‍

വായിലുണ്ടാവുന്ന അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടീട്രീ ഓയില്‍. വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഇത് വായിലുള്ള ബാക്ടീരിയയേയും ഫംഗസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

കറ്റാര്‍ വാഴ

ആരോഗ്യത്തിനും സൗന്ദര്യത്തിനും കേമനാണ് കറ്റാര്‍ വാഴ. ഇതുപയോഗിച്ച് വായ്പ്പുണ്ണ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്‌നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു. മാത്രമല്ല വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം കറ്റാര്‍ വാഴ പരിഹാരം കാണുന്നത്. പാര്‍ശ്വഫലങ്ങളാകട്ടെ ഒന്നുമില്ല.

തൈര്

തൈര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. തൈരും മോരും ഇത്തരത്തില്‍ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ് തൈരും മോരും എല്ലാം വായ്പ്പുണ്ണിന്.

ബേക്കിംഗ് സോഡ

സൗന്ദര്യസംരക്ഷണത്തിന് ബേക്കിംഗ് സോഡ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല വായ്പ്പുണ്ണെന്ന പ്രശ്നത്തിനും പരിഹാരം കാണാന്‍ മികച്ച് നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. അല്‍പം ബേക്കിംഗ് സോഡ എടുത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് വായിലെ പുണ്ണിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതും മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ഐസ്

പെട്ടെന്ന് മുറിവിന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഐസ്. ഐസ് ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും വേദനയേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഒരു തുണിയില്‍ ഐസ് പൊതിഞ്ഞ് അത് വായില്‍ വെക്കുന്നത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് മാറുന്നത് വരെ ചെയ്യുക. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു പഞ്ഞിയില്‍ അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് എടുത്ത് ഇത് മുറിവിനു മുകളില്‍ വെക്കാവുന്നതാണ്. മാത്രമല്ല വെള്ളത്തില്‍ ചാലിച്ച് മൗത്ത് വാഷ് ആയി ഉപയോഗിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണയും വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് വായ്പ്പുണ്ണ് മൂലമുള്ള നീറ്റലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വായ്പ്പുണ്ണ് മാറ്റുന്നതിന് മാത്രമല്ല വെളിച്ചെണ്ണ കവിള്‍ കൊള്ളുന്നത് എന്തുകൊണ്ടും വായിലെ ഇന്‍ഫെക്ഷനും ബാക്ടീരിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നതിനായി സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി ഇത് കൊണ്ട് കവിള്‍ കൊണ്ടാല്‍ മതി. ഇത് വായ്പ്പുണ്ണിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വായ്പ്പുണ്ണിന്റെ മുറിവും വേദനയും എല്ലാം ഇല്ലാതാക്കാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും വഴിവെക്കാതെ പെട്ടെന്ന് വായ്പ്പുണ്ണെന്ന പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (27 minutes ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (42 minutes ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (1 hour ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (1 hour ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (1 hour ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (1 hour ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (1 hour ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (2 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (2 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (2 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (2 hours ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (3 hours ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (3 hours ago)

രാത്രിയിലെ എയ്ഞ്ചലിന്റെ പ്രവർത്തികൾ സഹിക്കാനാകതെ ചോദ്യം ചെയ്ത് അച്ഛൻ; പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മകളെ കൊല്ലുന്നത് അമ്മയ്‌ക്കൊപ്പം നോക്കി നിന്നത് മൂന്ന് പേർ; ഒരു രാത്രി മുഴുവൻ കൊലപാതക വിവ  (3 hours ago)

Malayali Vartha Recommends