Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ശരീര ഭാരത്തെ കുറയ്ക്കാൻ സഹായിക്കുന്ന 10 ആരോഗ്യകരമായ ഭക്ഷണങ്ങൾ;കണ്ണുമടച്ച് കഴിച്ചോളൂ; ഫലം ഉറപ്പ്

31 AUGUST 2021 03:41 PM IST
മലയാളി വാര്‍ത്ത

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ വിചാരം ഒന്നും കഴിക്കാതിരുന്നാൽ കുറയുമെന്നാണ്. അത് അപകടമാണ്. ആഹാരം കഴിച്ചു കൊണ്ടുതന്നെ ശരീര ഭാരത്തെ കുറയ്ക്കണം. അതിന് നിരവധി വഴികൾ നമുക്കുമുന്നിലുണ്ട്.

വ്യായാമം ചെയ്യുക ഡയറ്റ് പാലിക്കുക ആരോഗ്യകരമായിരിക്കുക തുടങ്ങി നിരവധി ഘടകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. നമ്മൾ ഇപ്പോൾ പരിശോധിക്കാൻ പോകുന്നത് ചില ആഹാരങ്ങൾ കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ സാധിക്കും. ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാൽ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് കത്തിക്കുന്നതിനും സഹായിക്കും . വയറിലെ കൊഴുപ്പ് കളയാനും ശരീരഭാരം കുറയ്ക്കാനും
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊക്കെ അറിഞ്ഞിരിക്കൂ.100 കലോറിയില്‍ താഴെയുള്ളതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുമായ 10 ഭക്ഷണങ്ങളാണ് നാം അറിയാൻ പോകുന്നത്.

*നിലക്കടല

പ്രോട്ടീന്‍, അവശ്യ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു . പോഷകഗുണങ്ങള്‍ ഉള്ളത് കൊണ്ട് വിശപ്പ് ഇല്ലാതാക്കുന്നുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ അതായത് 15 ഗ്രാം നിലക്കടലയില്‍ ഏകദേശം 78 കലോറി ഉണ്ട്. ലഘുഭക്ഷണമായി ഉപയോഗിക്കാം.

*സ്ട്രോബെറി

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന രാസവസ്തുവായ പോളിഫെനോളുകള്‍ സ്ട്രോബെറിയില്‍ ഉണ്ട് . വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസിയം, മാങ്കനീസ്, മഗ്നീഷ്യം, തുടങ്ങ്യ ധാരാളം വിറ്റാമിനുകളും, ധാതുക്കളും ഉണ്ട്. സ്ട്രോബെറിയില്‍ ഫൈബറുകളുടെ അളവ് കൂടുതലുമാണ്. കലോറിയുടെയും പഞ്ചസാരയുടെയും അളവ് കുറവാണ് . പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നു

*ഓറഞ്ച്

ഒരു ഓറഞ്ചില്‍ ഏകദേശം 40 കലോറിയും ഉയര്‍ന്ന നാരുകളും വിറ്റാമിന്‍ സിയും ഉണ്ട്. നാരുകള്‍ ഉള്ളതിനാല്‍ വിശപ്പ് കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

*പിയര്‍

പിയറിൽ ആന്‍റ്റി ഓക്സിഡന്‍റ്റുകളും, സസ്യ സംയുക്തങ്ങളും, നാരുകളുംഉണ്ട്. ഇവ ശരീര വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. കലോറികളും കുറവാണ്.മലബന്ധം ഒഴിവാക്കാനും, ശരിയായ ദഹന പ്രവര്‍ത്തനത്തിനും സഹായിക്കുന്ന ഒരു മികച്ച ഫലമാണ് ഇത്. 84 % വെള്ളമാണ്. വെള്ളത്തിന്‍റ്റെ അംശം നിലനിര്‍ത്തി അമിത വിശപ്പ് അകറ്റാന്‍ ഇവ സഹായിക്കുന്നു

*മുട്ട

പ്രോട്ടീന്‍, അവശ്യ കൊഴുപ്പുകള്‍, വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് മുട്ട. ഈ അവശ്യ പോഷകങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 90 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

*തക്കാളി

തക്കാളിയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്, ഈ സംയുക്തങ്ങള്‍ ശരീര വ്യവസ്ഥയെ സംരക്ഷിക്കുന്നു. ധാതുക്കള്‍, വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങൾ തക്കാളിയിലുണ്ട് . കലോറിയും കുറവാണ്. ഒരു ഇടത്തരം(123 ഗ്രാം) തക്കാളിയില്‍ 24 കലോറിയും ഒരു വലിയ തക്കാളിയില്‍(182 ഗ്രാം) 33 കലോറിയുംഉണ്ട് .

*വാഴപ്പഴം

വാഴപ്പഴത്തില്‍ ഏകദേശം 90 കലോറി ഉണ്ടാകും. ഗ്ലൈസെമിക് സൂചിക കുറവാണ്. ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം. ഇത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്നു.

*ആപ്പിള്‍

കലോറി കുറഞ്ഞ പഴമാണ് ആപ്പിള്‍. ഒരു ആപ്പിളില്‍ ഏകദേശം 95 കലോറിയുണ്ട്. ഉയര്‍ന്ന ഫൈബര്‍ ഉള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പഴമാണിത്.പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്

*വെള്ളരിക്ക

വെള്ളരിക്കയില്‍ ഏകദേശം 12 കലോറി ഉണ്ട്. ഇതില്‍ ഗ്ലൈസെമിക് സൂചിക കുറവാണ്. വെള്ളരിക്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ്.

*മാതളനാരങ്ങ

മാതളനാരങ്ങായില്‍ ധാരാളം ആന്‍റ്റി ഓക്സിഡന്‍റ്റുകള്‍ ഉണ്ട്. അതിനാല്‍ ഇവ കൊഴുപ്പ് ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മാതളനാരങ്ങായില്‍ വെള്ളത്തിന്‍റ്റെ അംശം കൂടുതലാണ് അതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശയം നിലനിര്‍ത്തുന്നു വിശപ്പ് കുറയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (6 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (8 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (19 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (3 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends