Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

40 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുന്നു; കാരണങ്ങള്‍ ഇതാണ്!

05 SEPTEMBER 2021 11:15 AM IST
മലയാളി വാര്‍ത്ത

ഇന്ന് ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതില്‍ തന്നെ 40 വയസ്സിനു താഴെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളില്‍ 20 ശതമാനം പേര്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ ആണ്.

ജീവിതശൈലി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുന്‍ തലമുറയെക്കാള്‍ ആരോഗ്യം കുറവാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 40 വയസ്സില്‍ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവര്‍ഷം 2 ശതമാനം വീതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്.

ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരില്‍ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാല്‍ ഇക്കൂട്ടത്തില്‍ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്‌ബോള്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളില്‍ പറയുന്നു.

ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ നില കൂടുതലാകാനും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാല്‍ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.

യുവാക്കളില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ താറുമാറാക്കുന്ന മറ്റൊരു ഘടകം പുകവലിയാണ്. സമീപകാലത്തായി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവാക്കളില്‍ പുകവലി ശീലം വര്‍ച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മാനസിക സമ്മര്‍ദം വിഷാദം തുടങ്ങിയ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (6 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (8 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (19 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (3 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends