Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

വായ്‌നാറ്റം അലട്ടുന്നുണ്ടോ...! ഇതാ കാരണങ്ങളും പരിഹാരങ്ങളും; നിസാരമായി കണ്ടാല്‍ വഴിവെയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക്

11 SEPTEMBER 2021 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വായ്‌നാറ്റം. രണ്ട് നേരം ബ്രഷ് ചെയ്തതു കൊണ്ടോ നാക്ക് വടിച്ചതുകൊണ്ടോ വായ്‌നാറ്റം അകലണമെന്നില്ല. ന്തുകൊണ്ടാണ് വായില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് എന്ന് അറിയാമോ, വായ് നാറ്റത്തിന്റെ പ്രധാന കാരണം വായയുടെ മോശം ആരോഗ്യം തന്നെയാണ്.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയും വായില്‍ നിന്നുള്ള ദുര്‍ഗന്ധത്തിന്റെ മറ്റ് ചില കാരണങ്ങളാണ്. അവ വായ്‌നാറ്റത്തിന് കാരണമാകുന്നു എന്ന് മാത്രമല്ല, നിങ്ങളെ മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. വൈദ്യശാസ്ത്രത്തില്‍ ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്. വായ് നാറ്റത്തിന്റെ കാരണങ്ങളും പ്രതിവിധികളും എന്താണെന്ന് നോക്കാം.

ഭക്ഷണശീലം

വായ്‌നാറ്റം അകറ്റാന്‍ സഹായിക്കുന്ന ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ശക്തമായ മണവും രുചിയും ഉള്ള ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്, എന്നാല്‍ അവ ശരീരത്തിലൂടെ കടന്നുപോകുന്നതു വരെ, ബ്രഷ് ചെയ്യുകയോ മൗത്ത് വാഷ് ഉപയോഗിക്കുകയോ ചെയ്താല്‍ അവയുടെ രൂക്ഷ ഗന്ധം നമുക്ക് തടയാന്‍ സാധിക്കും.

അനാരോഗ്യകരമായ ജീവിതശൈലി

മറ്റേതെങ്കിലും ആരോഗ്യകരമായ ശീലം സ്വീകരിക്കുന്നതു പോലെ തന്നെ, ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക. ദിവസവും പല്ല് തേക്കുകയോ നാക്ക് വടിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ ശ്വാസത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. ഭക്ഷ്യകണികകള്‍ പല്ലില്‍ കുടുങ്ങുകയും ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുകയും ചെയ്യുന്നത് വായ്‌നാറ്റത്തിലേയ്ക്ക് നയിക്കും. ഭക്ഷണശേഷം വായ വൃത്തിയാക്കിയില്ലെങ്കില്‍ ഇത് നിങ്ങളുടെ മോണയ്ക്കും പല്ലിനും പോലും ദോഷം ചെയ്യും. എല്ലായ്‌പ്പോഴും വായ് നാറ്റം ഉണ്ടാക്കുന്നത് വായയുടെ മോശം ശുചിത്വമല്ല, മറിച്ച് ദുര്‍ഗന്ധം വമിക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

വായ്നാറ്റത്തിന് കാരണമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

ചില ആളുകള്‍ തുടര്‍ച്ചയായി വായ് നാറ്റത്തിന്റെ പ്രശ്‌നം അനുഭവിക്കുന്നു. വായയുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടെങ്കിലും, വായ്നാറ്റം അകറ്റാന്‍ കഴിയാറില്ല. ഇത് ചിലപ്പോള്‍ മോണയിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം. മോണരോഗത്തിന്റെ പ്രധാന കാരണം പ്ലാക്ക് ആണ്. ഇത് വീണ്ടും വായില്‍ ബാക്ടീരിയ ഉണ്ടാവുന്നതിനും വായ് നാറ്റത്തിനും കാരണമാവുകയും ചെയ്യുന്നു. ശ്വസനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിന്റെ മറ്റ് ആരോഗ്യപരമായ കാരണങ്ങള്‍ കാവിറ്റി, വായിലെ യീസ്റ്റ് അണുബാധകള്‍, സീറോസ്റ്റോമിയ എന്നും വിളിക്കുന്ന വരണ്ട വായ എന്നിവയാണ്.

ചില മരുന്നുകള്‍, ഉമിനീര്‍ ഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍, മൂക്കിനുപകരം വായിലൂടെ ശ്വസിക്കാനുള്ള പ്രവണത എന്നിവ ഒക്കെ നിങ്ങള്‍ക്ക് വരണ്ട വായ വരാം. ഈ ആരോഗ്യ അവസ്ഥകള്‍ക്ക് പുറമേ, കരള്‍ അല്ലെങ്കില്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, ന്യുമോണിയ അല്ലെങ്കില്‍ ബ്രോങ്കൈറ്റിസ്, സൈനസ് അണുബാധ, പ്രമേഹം, വിട്ടുമാറാത്ത ആസിഡ് റിഫ്‌ലക്‌സ്, പോസ്റ്റ് നേസല്‍ ഡ്രിപ്പ് തുടങ്ങിയ ചില അസുഖങ്ങള്‍ വായയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനു കാരണമാകുന്നു.

വായ്‌നാറ്റം അകറ്റാന്‍ ചില പൊടിക്കൈകള്‍

പെരുംജീരകം

വായ് നാറ്റത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന ചില ഗാര്‍ഹിക ചികിത്സകളുണ്ട്. അതിലൊന്നാണ് പെരുംജീരകം പോലുള്ള പച്ചമരുന്നുകള്‍ ഉപയോഗിക്കുന്നത്. നിങ്ങളുടെ ശ്വാസത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി തോന്നുകയാണെങ്കില്‍, കുറച്ച് പെരുംജീരകം ചവയ്ക്കാവുന്നതാണ്.

ഔഷധ സസ്യങ്ങള്‍

പുതിന, തുളസി, പാര്‍സ്ലി എന്നിവയുടെ തണ്ട് കഴിക്കുന്നത് വായയിലെ ദുര്‍ഗന്ധം നിര്‍വീര്യമാക്കാന്‍ സഹായിക്കും.

നാരങ്ങ അല്ലെങ്കില്‍ ഓറഞ്ച് തൊലി

ഈ വീട്ടുവൈദ്യം ഫലപ്രദമായി വായ്‌നാറ്റം അകറ്റാന്‍ സഹായിക്കുന്നു. തൊലി നന്നായി കഴുകിയ ശേഷം കുറച്ച് നേരം ചവയ്ക്കുക. അവയിലെ സിട്രിക് ഉള്ളടക്കം വായ്‌നാറ്റത്തെ ചെറുക്കുകയും ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഗ്രാമ്പൂവും പെരുംജീരകവും

ഗ്രാമ്പൂ, പെരുംജീരകം എന്നിവയില്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വായയില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.

പതിവ് ദന്ത പരിശോധന

നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ പതിവായി സന്ദര്‍ശിക്കുക. നിങ്ങള്‍ വായയുടെ ശുചിത്വം പാലിച്ചുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍പ്പോലും, നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കരുത്.

ജലാംശം നിലനിര്‍ത്തുക

വെള്ളം നിങ്ങളുടെ ഉമിനീര്‍ ഗ്രന്ഥികളുടെ ജലാംശം നിലനിര്‍ത്തുന്നു. അതിനാല്‍, ധാരാളം വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഉറക്കമുണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുക, കാരണം ഇത് നിങ്ങളുടെ പ്രഭാത ശ്വാസം പുതുക്കുന്നു.

ഒരു മൗത്ത് വാഷ് ഉപയോഗിക്കുക

നിങ്ങളുടെ ഡോക്ടര്‍ ശുപാര്‍ശ ചെയ്താല്‍, ഭക്ഷണത്തിനു ശേഷം നിങ്ങളുടെ വായ വൃത്തിയാക്കാന്‍ നിങ്ങള്‍ക്ക് മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകാം. എന്നാല്‍ വായ കഴുകുന്നത് മാത്രം ഫലപ്രദമല്ലെന്ന് ഓര്‍മ്മിക്കുക. ഇത് ഉപയോഗിക്കുന്നതിനു പുറമേ, ബ്രഷ് ചെയ്ത് പല്ല് നന്നായി തേക്കുക.

ബ്രഷിങ്ങും നാവ് വടിക്കലും

എല്ലാ ദിവസവും ബ്രഷ് ചെയ്യാനും നാക്ക് വടിക്കാനും മറക്കരുത്. ദിവസത്തില്‍ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങള്‍ ഒരു ദിവസവും ഒഴിവാക്കാതിരിക്കേണ്ട മറ്റൊരു സുപ്രധാന ഘട്ടമാണ് ഇത്. നാവിനെ വൃത്തിയാക്കുന്നത് ബാക്ടീരിയ, ഫംഗസ്, മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നു, കാരണം ഈ ഘടകങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കാന്‍ കാരണമാകും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മാത്രമല്ല, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇനിപ്പറയുന്ന ഭക്ഷണങ്ങള്‍ ചേര്‍ക്കുക. ധാന്യങ്ങള്‍, പച്ച ഇലക്കറികള്‍, പഴങ്ങള്‍, നട്ട്‌സ്, മത്സ്യം, ബീന്‍സ് തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, ഫ്‌ളാക്‌സ് സീഡ് പോലുള്ള ആരോഗ്യപ്രദമായ വിത്തുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (9 minutes ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (1 hour ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (2 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (3 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (4 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (5 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (5 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (5 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (6 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (6 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (7 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (7 hours ago)

Malayali Vartha Recommends