Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്... ഈ പദ്ധതിയില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറിയ നിക്ഷേപമാകാം

02 NOVEMBER 2018 02:55 PM IST
മലയാളി വാര്‍ത്ത

പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണെങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ ഒരു മടിയും വിചാരിക്കരുത്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഗവണ്മെന്റ് രൂപപ്പെടുത്തിയിട്ടുളളത്. പെണ്‍കുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്‍ത്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരില്‍ തുറക്കാവുന്നതാണ്.

പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015 ജനവരി 22നാണ് സുകന്യ സമൃദ്ധി പദ്ധതി ആരംഭിച്ചത്. മികച്ച പലിശയോടൊപ്പം നികുതിയിളവുകൂടി പ്രഖ്യാപിച്ചതോടെ പദ്ധതി ആകര്‍ഷകമായി. 80സി പ്രകാരം നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നെങ്കിലും പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനു കൂടി പിന്നീട് നികുതിയിളവ് പ്രഖ്യാപിച്ചത് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു
നേട്ടത്തിന്റെ വഴി

പെണ്‍കുട്ടിക്ക് നിലവില്‍ അഞ്ച് വയസാണെങ്കില്‍ 14 വര്‍ഷം 1.5 ലക്ഷം രൂപ വീതം പ്രതിവര്‍ഷം പദ്ധതിയില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ കാലാവധിയെത്തുമ്പോള്‍ നിക്ഷേപം 70.23 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും. 21 ലക്ഷം രൂപയാണ് ആകെ അടയ്ക്കുന്നത്. നേട്ടം മാത്രം 49.23 ലക്ഷം രൂപയും (ഭാവിയില്‍ ലഭിച്ചേക്കാവുന്ന പലിശയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം. 8.5 പലിശ പ്രകാരമാണ് ഭാവിയിലെ പലിശയും കണക്കാക്കിയിട്ടുള്ളത്).

സുകന്യ സമൃദ്ധി പദ്ധതി അവതരിപ്പിച്ചപ്പോള്‍ 9.2 ശതമാനംപലിശയാണ് നല്‍കിയിരുന്നത്. എന്നാല്‍ 2018 ജനുവരി ഒന്നിന് പുതുക്കിയ നിരക്ക് പ്രകാരം 8.1 ശതമാനമാണ് പദ്ധതിക്കുള്ള പലിശ. 2018 ഒക്ടോബര്‍ ഒന്നുമുതല്‍ പലിശ 8.5 ശതമാനമാകും. സമാന കാലാവധിയും നിക്ഷേപ സ്വഭാവവുമുള്ള പിപിഎഫുമായി താരതമ്യം ചെയ്യുമ്പോള്‍ സുകന്യ പദ്ധതിയാണ് ആകര്‍ഷകമെന്ന കാര്യത്തില്‍ സംശയമില്ല.

ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകര്‍ഷകമല്ലെങ്കിലും നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണ് സുകന്യ സമൃദ്ധിയില്‍ നിന്ന് ലഭിക്കുന്നത്. പദ്ധതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ 1.5 ലക്ഷം രൂപയ്ക്കുവരെ 80സി പ്രകാരം ആദായ നികുതി ഇളവ് ലഭിക്കും. കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുന്നത് തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതുമില്ല.

അതായത് മേല്‍പറഞ്ഞ തുക പ്രകാരം ലഭിക്കുന്ന മൂലധന നേട്ടമായ 27.56 ലക്ഷത്തിന് ഒരൊറ്റരൂപപോലും ആദായ നികുതി നല്‍കേണ്ടതില്ല. സ്ഥിര നിക്ഷേപ പദ്ധതികളല്‍ നിന്നോ റിക്കറിങ് ഡെപ്പോസിറ്റില്‍ നിന്നോ ആണ് ഈ നേട്ടമെങ്കില്‍ സ്വന്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ആദായ നികുതി നല്‍കേണ്ടി വരും

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് നഷ്ടസാധ്യതയില്ല. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികളുള്ള രക്ഷാകര്‍ത്താക്കള്‍ക്ക് നിക്ഷേപം തുടങ്ങാം. 10 വയസ് കഴിയാത്ത പെണ്‍കുട്ടികളുടെ പേരിലാണ് നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുക.

പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളുടെ ശാഖകളിലോ 250 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. രണ്ട് പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടുപേരുടേയും പേരില്‍ 1.5 ലക്ഷം രൂപമാത്രമേ സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാന്‍ കഴിയൂ.

ഒരു സാമ്പത്തിക വര്‍ഷം 250 രൂപയെങ്കിലും അടച്ചില്ലെങ്കില്‍ അക്കൗണ്ട് നിര്‍ജീവമാകും. ഒരുവര്‍ഷം 50 രൂപ എന്നകണക്കില്‍ പിഴയൊടുക്കിയാല്‍ മാത്രമേ അക്കൗണ്ട് സജീവമാക്കാന്‍ കഴിയൂ. തവണമുടങ്ങിയാല്‍ നിക്ഷേപത്തിന്മേലുള്ള പലിശ ലഭിക്കാതാവുമെന്നകാര്യം മറക്കേണ്ട. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായാല്‍ അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനംവരെ പിന്‍വലിക്കാന്‍ അനുവദിക്കും. 21 വയസ് പൂര്‍ത്തിയായ ശേഷം പണംമുഴുവന്‍ പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.
18വയസ്സിനുശേഷം പെണ്‍കുട്ടി വിവാഹിതയാകുകയാണെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവദിക്കും. 15വര്‍ഷമാണ് അക്കൗണ്ടിന്റെ പരമാവധി കാലാവധി.

സുകന്യ പദ്ധതിയില്‍ എങ്ങനെ ചേരാം

പത്തു വയസ് വരെ പ്രായമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ പെണ്‍കുട്ടിയുടെ പേരില്‍ അക്കൗണ്ട്് തുടങ്ങാം. ഈ അക്കൗണ്ടിന്റെ ഗുണഫലം പെണ്‍കുട്ടിക്കു മാത്രമുളളതാണ്.

രാജ്യത്തെ ഏതു പോസ്‌റ്റോഫീസിലും അക്കൗണ്ട്ആരംഭിക്കാം. രക്ഷകര്‍ത്താവിന്റെ 3 ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്ക്ക് ഒപ്പം നല്‍കണം.
അക്കൗണ്ട് തുറക്കാന്‍ വേണ്ട കുറഞ്ഞതുക 250 രൂപയാണ്. നൂറ് രൂപയുടെ ഗുണിതങ്ങളായി പിന്നീടുള്ള
നിക്ഷേപങ്ങള്‍ നടത്താം.
ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി 1,50,000 രൂപ
ഒരു സാമ്പത്തികവര്‍ഷം നിക്ഷേപിക്കാന്‍ കഴിയും.

മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്ടു പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറക്കാനേ അനുവാദമുളളു.

ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരിലും അക്കൗണ്ട് തുറക്കാന്‍ അനുവദിക്കും.

പലിശ നിരക്ക് ഗവണ്മെന്റ് ഓരോ വര്‍ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍ അക്കൗണ്ടില്‍
ക്രെഡിറ്റ് ചെയ്യും.(നിക്ഷേപത്തിന് ഇപ്പോള്‍ 8.1 % നിരക്കില്‍ പലിശ ലഭിക്കും)
പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍
സാമ്പത്തിക വര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം.
അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ പെണ്‍കുട്ടിയുടെ വിവാഹ സമയമോ ഏതാണ് അദ്യം വരിക അപ്പോള്‍ അക്കൌണ്ട് ക്‌ളോസ് ചെയ്യാം. അക്കൗണ്ട്് മച്യൂരിറ്റി ആകുന്നതിനു മുമ്പ് പെണ്‍കുട്ടി മരിച്ചാല്‍ അക്കൗണ്ട് ക്‌ളോസ് ചെയ്യാം. അതുവരെയുളള നിക്ഷേപവും അതിന്റെ പലിശയും മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ജീവാപായ രോഗങ്ങള്‍ ഉണ്ടായാലും കാലാവധിക്കു മുമ്പേ അക്കൗണ്ട് ക്‌ളോസ് ചെയ്യാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി  (20 minutes ago)

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി  (23 minutes ago)

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (38 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (1 hour ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (1 hour ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (1 hour ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (2 hours ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (2 hours ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (3 hours ago)

Malayali Vartha Recommends