Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ലൈംഗിക പ്രകടനവും അഗ്രചര്‍മ്മ ഛേദനവും

25 APRIL 2017 11:16 AM IST
മലയാളി വാര്‍ത്ത

പുരുഷന്മാരുടെ ജീവിതത്തില്‍ ലിംഗാഗ്രചര്‍മ്മത്തിന്റെ ഛേദിക്കല്‍ ഇന്നും ഒരു തര്‍ക്കവിഷയമാണ്. ലിംഗാഗ്രചര്‍മ്മത്തിന്റെ ഘടനയെ കുറിച്ച് മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ലിംഗാഗ്രത്തെയും മൂത്രനാളത്തെയും മൂടുന്ന, ചര്‍മ്മത്തിന്റെ ഇരട്ട മടക്കും ശ്‌ളേഷ്മ സ്തരവും ചേരുന്നതാണ് ലിംഗാഗ്രചര്‍മ്മം (പെര്‍പ്യൂസ് എന്ന പേരിലും അറിയപ്പെടുന്നു). ജനനസമയത്ത്, ലിംഗാഗ്രവും അഗ്രചര്‍മ്മവും ചേര്‍ന്നിരിക്കുന്നതിനാല്‍ അത് പിന്നോട്ട് വലിക്കുന്നതിന് സാധിക്കില്ല. കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ലിംഗം വളരുകയും അഗ്രചര്‍മ്മത്തിനടിയില്‍ സ്‌മെഗ്മ എന്ന സ്രവം അടിയുകയും ചെയ്യുന്നു. ഇത് ലിംഗാഗ്രത്തെ ചര്‍മ്മത്തില്‍ നിന്ന് വേര്‍തിരിക്കുന്നു. മൂന്ന് വയസ്സ് ആകുമ്പോഴേക്കും 90% ആണ്‍കുട്ടികളുടെയും അഗ്രചര്‍മ്മം പിന്നോട്ട് നീക്കാന്‍ സാധിക്കും. 

17 വയസ്സ് തികഞ്ഞവരില്‍, ഒരു ശതമാനത്തില്‍ കുറവ് ആളുകള്‍ക്ക് ലിംഗാഗ്രചര്‍മ്മം പിന്നോട്ട് നീക്കാന്‍ സാധിക്കാതെ വരാം. ഗര്‍ഭാവസ്ഥയില്‍ ലിംഗത്തിന് സംരക്ഷണം നല്‍കുകയും ലിംഗാഗ്രം ഈര്‍പ്പമുളളതാക്കി നിലനിര്‍ത്തുകയും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ലിംഗാഗ്രചര്‍മ്മം പ്രയോജനപ്പെടുന്നു. പുരുഷന്മാരുടെ അഗ്രചര്‍മ്മ ഛേദനത്തിനുള്ള പ്രധാന കാരണങ്ങളായി ചുണ്ടി കാണിക്കുന്നത് ആചാരപരമായത് അല്ലെങ്കില്‍ സാംസ്‌കാരികപരമായത്. മതാചാരത്തിന്റെ ഭാഗമായി ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നടത്തുന്നത്. രോഗനിവാരണത്തിനായുള്ളത്. ലൈംഗികജന്യ രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായി. ചികിത്സാപരമായത്: അഗ്രചര്‍മ്മത്തെ ബാധിക്കുന്ന അസ്വാഭാവികമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇക്കാലത്ത്, ശൈശവദശയില്‍ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് ആണ് കൂടുതലായും ലിംഗാഗ്രചര്‍മ്മ ഛേദനം നടത്തുന്നത്.

അഗ്രചര്‍മ്മ ഛേദനം അത്യാവശ്യമാണോ എന്ന തര്‍ക്കം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്. ലിംഗം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് അഗ്രചര്‍മ്മ ഛേദനം സഹായിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകള്‍ക്കും മൂത്രനാള അണുബാധയ്ക്കും ലിംഗത്തിലെ അര്‍ബുദത്തിനും ഉള്ള അപകടസാധ്യത കുറയ്ക്കുന്നതിനും അഗ്രചര്‍മ്മ ഛേദനം സഹായകമാവുമെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍, ശുചിത്വം പാലിക്കുന്നതിലൂടെയും സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയും ആരോഗ്യപരമായ ഇത്തരം ഗുണങ്ങള്‍ ലഭ്യമാക്കാമെന്നാണ് അഗ്രചര്‍മ്മ ഛേദനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

അഗ്രചര്‍മ്മ ഛേദനം എന്നാല്‍ ജനനേന്ദ്രിയം വികലമാക്കലാണെന്നാണ് ചിലരുടെ ധാരണ. ഈ പ്രക്രിയയിലൂടെ, ലിംഗത്തിന്റെ അഗ്രഭാഗം അഗ്രചര്‍മ്മമില്ലാതെ ദൃശ്യമാക്കപ്പെടുന്നു. ഇതുമൂലം, ലിംഗാഗ്രം കട്ടിയുള്ളതാവുകയും സംവേദനക്ഷമത കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ലൈംഗിക സംതൃപ്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. ലിംഗാഗ്രചര്‍മ്മം ഛേദിക്കാത്ത1059 പേരെയും അഗ്രചര്‍മ്മം ഛേദിച്ച 310 പേരെയും ഉള്‍പ്പെടുത്തി ബല്‍ജിയത്തില്‍ ഒരു പഠനം (2013) നടത്തുകയുണ്ടായി. ഇവരുടെ ലിംഗത്തിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന സംവേദനക്ഷമത, വേദന, അസ്വാഭാവിക ശാരീരിക അനുഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള 40 ചോദ്യങ്ങള്‍ ഇവര്‍ക്കു നല്‍കി. ലിംഗാഗ്രചര്‍മ്മം ഛേദിച്ചവര്‍ക്ക് അല്ലാത്തവരെക്കാള്‍ ലൈംഗിക സുഖക്കുറവും തീവ്രത കുറഞ്ഞ രതിമൂര്‍ച്ഛയുമാണ് അനുഭവപ്പെട്ടത്.

രതിമൂര്‍ച്ഛയില്‍ എത്താന്‍ കൂടുതല്‍ അധ്വാനിക്കേണ്ടിവന്നു എന്നും ഇവര്‍ വ്യക്തമാക്കി. ലിംഗത്തിന്റെ അഗ്രഭാഗത്ത് പുകച്ചില്‍, ചൊറിച്ചില്‍, കുത്തല്‍, തരിപ്പ്, മരവിപ്പ് തുടങ്ങിയ അസ്വാഭാവികമായ ശാരീരിക അനുഭവങ്ങള്‍ ഉണ്ടായതായും ഇവര്‍ വ്യക്തമാക്കി. ലിംഗ ദണ്ഡില്‍ അസ്വസ്ഥതയും വേദനയും മരവിപ്പും അസ്വാഭാവികമായ ശാരീരിക അനുഭവങ്ങളും ഉണ്ടായതായും അഗ്രചര്‍മ്മം ഛേദിച്ചവര്‍ വ്യക്തമാക്കി.പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് അഗ്രചര്‍മ്മം ഛേദിച്ചവരെ അപേക്ഷിച്ച്, കൗമാരത്തിലോ അതിനു ശേഷമോ അഗ്രമചര്‍മ്മം ഛേദിച്ചവര്‍ക്ക് ലിംഗാഗ്രത്തില്‍ കുറച്ചു മാത്രം ലൈംഗികാനുഭൂതി അനുഭവപ്പെട്ടുള്ളൂ എന്നും ലിംഗ ദണ്ഡില്‍ അസ്വാഭാവികമായ ശാരീരിക അനുഭവങ്ങള്‍ ഉണ്ടായി എന്നും പഠനത്തില്‍ നിന്ന് വ്യക്തമായി.

ലിംഗാഗ്രചര്‍മ്മം ഛേദിക്കുന്നത് ലൈംഗിക സുഖവുമായും ലിംഗത്തിന്റെ സംവേദനക്ഷമതയുമായും ബന്ധപ്പെട്ട ഏതെങ്കിലും മാനദണ്ഡങ്ങളെ ബാധിക്കുമോ എന്ന് മനസ്സിലാക്കുന്നതിനു വേണ്ടി മറ്റൊരു പഠനവും നടത്തുകയുണ്ടായി. ഇതില്‍ ലിംഗത്തിന്റെ മൈക്രോസ്‌കോപിക് ഘടനയാണ് വിശകലനം ചെയ്തത്. നാഡികള്‍ സ്വതന്ത്രമായി അവസാനിക്കുന്ന സ്ഥലങ്ങള്‍, സ്പര്‍ശം, താപം, സ്പന്ദനം എന്നിവയോടുള്ള സംവേദനക്ഷമത തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്.മൈക്രോസ്‌കോപിക് ഘടനയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി, ലിംഗാഗ്രചര്‍മ്മം ഛേദിക്കല്‍ ലൈംഗിക സുഖത്തെ ഒരു രീതിയിലും ബാധിക്കില്ല എന്നായിരുന്നു കണ്ടെത്തല്‍.

പുരുഷന്മാരുടെ ലിംഗാഗ്രചര്‍മ്മം ഛേദിക്കുന്നതു മൂലം ലിംഗത്തിന്റെ സംവേദനക്ഷമത, ലൈംഗിക ഉത്തേജനം, ഉദ്ധാരണം, ലൈംഗികാനുഭവം, രതിമൂര്‍ച്ഛ, സ്ഖലനം, ലൈംഗികാനന്ദം, ലൈംഗിക സംതൃപ്തി എന്നിവയില്‍ ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്ന് അവലോകനത്തില്‍ നിന്ന് വ്യക്തമായി. ചുരുക്കിപ്പറഞ്ഞാല്‍, മുന്‍കാലത്ത് പ്രസിദ്ധീകരിച്ച ചില ഗവേഷണ പ്രബന്ധങ്ങളില്‍ ലിംഗാഗ്രചര്‍മ്മ ഛേദനം മൂലമുള്ള ചില ദോഷഫലങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും പുതിയ പഠനങ്ങള്‍ അവയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയാണ്. വൈദ്യശാസ്ത്രപരമായ ലിംഗാഗ്രചര്‍മ്മം ഛേദിക്കല്‍ മൂലം ലൈംഗികാനുഭൂതി, ലൈംഗിക പ്രവര്‍ത്തനം, സംതൃപ്തി എന്നിവയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ല എന്നാണ് ഉയര്‍ന്ന നിലവാരം കാക്കുന്ന പഠനങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (2 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (3 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (3 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (3 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (4 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (4 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (4 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (4 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (5 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (6 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (6 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (6 hours ago)

Malayali Vartha Recommends