Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

കോപ്പര്‍ ടിയെ കുറിച്ച് കൂടതല്‍ അറിയാം

26 APRIL 2017 12:43 PM IST
മലയാളി വാര്‍ത്ത

കോപ്പര്‍ ടി ഗര്‍ഭനിരോധനോപാധികളില്‍ ഒന്നാണ്. സ്ത്രീശരീരത്തില്‍ ടി ഷേപ്പിലെ ചെമ്പുലോഹം നിക്ഷേപിക്കുന്നതാണ് ഈ രീതി. ബീജങ്ങള്‍ യൂട്രസിലേയ്ക്കു കടക്കുന്നതിനു മുന്‍പ് ഇവയെ ഇത് നശിപ്പിക്കും. കോപ്പര്‍ ടിയെ കുറിച്ച പല തെറ്റിദ്ധാരണകളും സംശയങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം. പ്രസവിയ്ക്കാത്ത സ്ത്രീകള്‍ ഇത് ഉപയോഗിയ്ക്കാത്തതാണ് നല്ലത്. പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഗര്‍ഭാശയമുഖം കൂടുതല്‍ വികസിയ്ക്കുന്നതിനാല്‍ ഇത് ഉള്ളിലേയ്ക്കു കടത്തി വയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍ പ്രസവിയ്ക്കാത്ത സ്ത്രീകളില്‍ ഗര്‍ഭാശയമോ ഗര്‍ഭാശയ മുഖമോ മുറിവേല്‍ക്കാന്‍ സാധ്യതയേറെയാണ്. കാരണം ഗര്‍ഭാശയമുഖത്തിന് വികാസമുണ്ടാകാത്തതു തന്നെ. ഇത് ചിലപ്പോള്‍ വന്ധ്യതയ്ക്കു തന്നെ കാരണമായേക്കാം.

സാധാരണ പ്രസവമാണെങ്കിലും സിസേറിയനെങ്കിലും കോപ്പര്‍ ടി ഉപയോഗിയ്ക്കാം. സിസേറിയനെങ്കില്‍ 46 ആഴ്ചകള്‍ക്കു ശേഷം മാത്രം ഇതു നിക്ഷേപിയ്ക്കുക. അഞ്ചു വര്‍ഷം വരെ ഒരു കോപ്പര്‍ ടി ഗര്‍ഭധാരണം തടയും. എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. ഇത് കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്. ഒരു മാസം വരെ മറ്റു മുന്‍കരുതലുകളെടുക്കുന്നതും നന്നായിരിയ്ക്കും. ഇതിന്റെ താഴ്ഭാഗത്തെ ത്രെഡ് ചിലപ്പോള്‍ സ്ത്രീകളുടെ യോനീഭാഗത്തേയ്ക്കിറങ്ങിക്കിടക്കാറുണ്ട്. ബുദ്ധിമുട്ടു സൃഷ്ടിയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഇത് ഉള്‍ഭാഗത്തേയ്ക്കു തള്ളി വയ്ക്കാം. സാധാരണ ഗതിയില്‍ ഇത് സ്പര്‍ശിയ്ക്കാന്‍ കഴിയാറില്ല.

കോപ്പര്‍ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിയ്ക്കുന്നതു വഴി ഗര്‍ഭധാരണം തടയും. എന്നു കരുതി മറ്റേതു ഗര്‍ഭനിരോധനോപാധി പോലെയും 100 ശതമാനം ഉറപ്പ് ഇതിനും നല്‍കാനാവില്ല. പ്രത്യേകിച്ച് ഇതിന്റെ സ്ഥാനം മാറിയാല്‍. കോപ്പര്‍ ടി തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇത് തടി കൂട്ടുന്നതായി ചില സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ വാസ്തവമില്ലെന്നു സാരം. മാസമുറയുടെ 4, 5, 6 ദിവസങ്ങളിലാണ് ഇത് നിക്ഷേപിയ്ക്കാന്‍ കൂടുതല്‍ എളുപ്പം. സാധാരണ പ്രസവം കഴിഞ്ഞാല്‍ ഉടന്‍ വയ്ക്കാം. സിസേറിയന്‍ കഴിഞ്ഞാല്‍ 46 ആഴ്ചകള്‍ക്കു ശേഷവും. കോപ്പര്‍ ടി നടുവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ല. എന്നാല്‍ ചിലരില്‍ വയറുവേദനയും ആര്‍ത്തവസമയത്ത് കൂടുതല്‍ രക്തസ്രാവവുമുണ്ടാക്കാറുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (24 minutes ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (36 minutes ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (46 minutes ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (1 hour ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (1 hour ago)

ലൈഫ് മിഷന്‍ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഎം  (2 hours ago)

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (2 hours ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (2 hours ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (3 hours ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (3 hours ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (3 hours ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (3 hours ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (3 hours ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (4 hours ago)

Malayali Vartha Recommends