Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്‍സറിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളില്‍

25 JANUARY 2019 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകളോട് പല അരുതുകളുംപ്രായമായവർ പറയാറുണ്ട് .ചില ഭക്ഷണങ്ങളും ഇവയിൽ പെടും..പ്രായമുള്ളവർ പറയുന്ന ഇത്തരം അരുതുകൾ പൊതുവെ പുതു തലമുറ തള്ളിക്കളയാറാണ് പതിവ്.. എന്നാൽ യാതൊരു മെഡിക്കൽ പിൻബലവും ഇല്ലാതെ തന്നെ നമുക്ക് പകർന്നു കിട്ടിയ നാടൻ അറിവുകൾ ആധുനിക ശാസ്ത്രവും ശരിവെക്കുന്നു

ഇനി കുത്തിവെക്കാന്‍ ഞരമ്പുകണ്ടു പിടിക്കാന്‍ അലയേണ്ട, വെയിന്‍ വ്യൂവര്‍ റെഡി!

രക്തത്തിന് പാലിന്റെ നിറവും കട്ടിയുമായി ഒരു ജര്‍മ്മന്‍ യുവാവ്

ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് മൂന്ന് ഗ്രാമില്‍ കുറയരുത്, പണികിട്ടും!

ഉയരുന്ന അന്തരീക്ഷ താപനില സ്ത്രീകളെ ബാധിക്കും മുമ്പേ പുരുഷന്മാരെ ബാധിക്കുമെന്ന് 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' 

പലപ്പോഴും ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളെ നമ്മള്‍ അവഗണിക്കാറുണ്ട്. പിന്നീട് നാളുകള്‍ക്കു ശേഷം രോഗം കണ്ടെത്തുമ്പോഴാകും അന്നത്തെ ലക്ഷണം ഈ രോഗത്തിന്റെ തുടക്കമായിരുന്നല്ലോ എന്നോര്‍ത്തു പരിതപിക്കുന്നത്. എത്രയൊക്കെ റുട്ടീന്‍ ചെക്കപ്പുകള്‍ നടത്തുന്നവരായാലും ചില ലക്ഷണങ്ങളെ നിസ്സാരമായി കാണാന്‍ പാടില്ല. അവ രോഗലക്ഷണമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചുതരുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ത്തന്നെ ശരീരം നമുക്കു ചില മുന്നറിയിപ്പുകള്‍ തരും. സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട അത്തരം ചില ലക്ഷണങ്ങള്‍ അറിയാം.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്: പലപ്പോഴും അവര്‍ക്കു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ശ്വാസകോശാര്‍ബുദം കണ്ടെത്തിയ പല രോഗികളും പിന്നീടു പറയാറുണ്ട് . ശ്വാസമെടുക്കുമ്പോള്‍ അസ്വാഭാവികമായ ശബ്ദം കൂടി ഉണ്ടെങ്കില്‍ ഉറപ്പായും ഒരു ഡോക്ടറെ കാണണം.

ചുമ: ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വാഭാവികമായ ചുമയെ അവഗണിക്കരുത്. അതുപോലെ ബ്രോങ്കൈറ്റിസ് തുടര്‍ച്ചയായുണ്ടാകുന്നതും സൂക്ഷിക്കണം. ലുക്കീമിയ മുതല്‍ ശ്വാസകോശരോഗങ്ങള്‍ വരെ ഇതിനു പിന്നിലുണ്ടാകാം. നെഞ്ചുവേദനയോടെയുള്ള ചുമ ആണെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിക്കണം.

കഴിക്കാന്‍ പ്രയാസം: ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടുകള്‍ എപ്പോഴും ശ്രദ്ധിക്കണം. കഴുത്ത്, അന്നനാളം, ആമാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന രോഗങ്ങളുമായി ഇതിന് ബന്ധമുണ്ടാകാം.

മുഖം തടിച്ചു വീര്‍ക്കുക: ട്യൂമര്‍ വളര്‍ച്ച രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്യുന്നതിനാല്‍ ശ്വാസകോശാര്‍ബുദം ഉള്ള രോഗികളുടെ മുഖം പെട്ടെന്നു തടിച്ചു വീര്‍ക്കാറുണ്ട്.

തുടര്‍ച്ചയായ പനി: എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് തുടര്‍ച്ചയായ പനി. ലുക്കീമിയ പോലെയുള്ള കാന്‍സര്‍ രോഗങ്ങളുടെ ലക്ഷണം പലപ്പോഴും ഇത്തരം പനിയാകാം.

തലകറക്കം: കാരണമില്ലാതെ അടിക്കടി തലകറങ്ങി വീഴുന്നുണ്ടോ? എങ്കില്‍ അതു നിസ്സാരമാക്കരുത്. ചിലയിനം കാന്‍സറുകളുടെ ലക്ഷണമാകാം അത്.

വയറ്റിലും ഇടുപ്പിലുമുള്ള വേദന: ഇത്തരം വേദനകളെല്ലാം കാന്‍സറാണെന്നു കരുതേണ്ട. എങ്കിലും അടിക്കടി ഉണ്ടാകുന്ന ഈ വേദനയെ സൂക്ഷിക്കുക. ഓവറിയന്‍ കാന്‍സര്‍ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ലക്ഷണം കണ്ടാല്‍ പരിശോധന നടത്തി രോഗമുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ഭാരം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുന്നത്: പെട്ടെന്ന് ഒരാളുടെ ഭാരം ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്താല്‍ സൂക്ഷിക്കണം.

മലത്തില്‍ രക്തം: മലാശയഅര്‍ബുദത്തിന്റെ ഒരു ലക്ഷണമാകാം ഇത്. ഇങ്ങനെ എപ്പോഴെങ്കിലും കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തുക.

പുറംവേദന: ബ്രെസ്റ്റ്, ലിവര്‍ കാന്‍സര്‍ ലക്ഷണമാകാം ഇത്. പുറംവേദന സ്വഭാവികമാകാം. എങ്കിലും രോഗമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (9 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (10 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (13 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (14 hours ago)

Malayali Vartha Recommends