Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ക്ക് ഒണീക്കോഫാജിയ ഉണ്ടോ? എങ്കില്‍ മനോധൈര്യവും കുറവായിരിക്കും!

07 DECEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, നഖം കടിക്കുന്ന ശീലക്കാര്‍ക്ക് പ്രായമോ പരിധിയോ ഇല്ല. ഈ ദുശ്ശീലത്തെയാണ് ഒണീക്കോഫാജിയ എന്നു പറയുന്നത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ ഈ നഖംകടിക്കല്‍ ശീലം ഒരു ബിഹേവിയറല്‍ ഡിസോര്‍ഡര്‍ ആണ്. അതേസമയം സ്ഥിരമായി നഖം കടിക്കുന്നത് ഒരു മാനസിക വൈകല്യമാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും ഏതെങ്കിലും കാര്യത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുമ്പോഴോ ചിലര്‍ നഖം കടിക്കാറുണ്ട്. ആകാംക്ഷ, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍, ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ ഈ നഖംകടി ശീലത്തിലേക്ക് നയിച്ചേക്കും

നഖം കടിക്കുന്നത് സാധാരണ പ്രശ്‌നമല്ലേ എന്ന് തോന്നാം, എന്നിരുന്നാലും ഇത് ശീലമായി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഭാവിയില്‍ ഉണ്ടാവുന്നത്. ഉള്ളം കയ്യിലുള്ളതിനേക്കാള്‍ രണ്ടിരട്ടി അഴുക്കാണ് നഖങ്ങള്‍ക്കുള്ളിലുണ്ടാവുന്നത്. നഖം കടിക്കുന്നതിലൂടെ ഈ അഴുക്കും നഖത്തിനുള്ളിലെ ബാക്ടീരിയകളും വയറിനുള്ളിലെത്തുകയും അത് മറ്റ് പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

നിരന്തരം നഖം കടിക്കുന്നത് നഖത്തിന്റെ ഷേപ്പ് നഷ്ടപ്പെടാനും വിരലിന്റെ ഭംഗി ഇല്ലാതാവാനും  കാരണം ആവും.  ല്ല് ഉപയോഗിച്ച് നഖത്തിന്റെ അഗ്രഭാഗം സ്ഥിരമായി കടിക്കുന്നത് പല്ലിന്റെ നിര തകരാറിലാവാനും കാരണമാവുന്നുണ്ട്.

നഖം കടിക്കുന്നതിലൂടെ നഖത്തിനു ചുറ്റുമുള്ള കോശങ്ങള്‍ നശിക്കാനും അതുവഴി അണുബാധ ഉണ്ടാവാനും സാധ്യതയുണ്ട്. നഖം കടിക്കുന്ന ശീലമുള്ള ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനശാസ്ത്രം പറയുന്നത്. സ്ഥലമോ സമയമോ നോക്കാതെ നഖം കടി ശീലമാക്കിയവര്‍ സ്വന്തം വ്യക്തിത്വത്തിന്റെ ഇമേജ് തന്നെയാണ് നശിപ്പിക്കുന്നത് ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു

എന്തെങ്കിലും ചിന്തിക്കുമ്പോഴോ സമ്മര്‍ദ്ദത്തിലാവുമ്പോഴോ മനസ്സറിയാതെ കൈ വായിലേക്ക് പോവുന്നത് സ്വാഭാവികം മാത്രം. ഉപബോധ മനസില്‍ നിന്നാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകുന്നതെന്നതിനാല്‍ ശീലം ഉപേക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരവുമാണ്.

ഈ ശീലം നിര്‍ത്താനായി നഖങ്ങളില്‍ നെയില്‍ പോളിഷോ ഇഷ്ടമില്ലാത്ത രുചികള്‍ പുരട്ടുകയോ ചെയ്യാം. കുട്ടികളിലാണ് ഈ ശീലം വളരെ കൂടുതലായിട്ടുള്ളതെങ്കില്‍ പാവയ്ക്കാ നീര്, ആവണെക്കെണ്ണ, ആര്യവേപ്പ് നീര് തുടങ്ങിയവ പുരട്ടിയാല്‍ ഒരുവിധത്തില്‍ ഈ ശീലത്തെ മാറ്റിനിര്‍ത്താം. മുതിര്‍ന്നവരിലാണ് ഈ ശീലം നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ശക്തിപ്രാപിച്ചിരിക്കുന്നതെങ്കില്‍ ചെറിയ ബാന്റേജുകള്‍ കെട്ടി ആശ്വാസം കണ്ടെത്താവുന്നതാണ്. എല്ലാത്തിലുമുപരി നഖം കടിക്കാന്‍ തോന്നുന്ന വേളയില്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഉത്തമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (28 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (30 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (33 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (47 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends