Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ

ജലദോഷം ഉടൻ മാറാൻ...

23 JANUARY 2018 01:46 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അസുഖമാണിത്. സാധാരണഗതിയിൽ മുതിർന്ന ഒരാളെ ഒരു വർഷം രണ്ടോ മൂന്നോ തവണ ജലദോഷം ബാധിക്കും. കുട്ടികളെ വർഷം തോറും ആറുമുതൽ പന്ത്രണ്ടുവരെ തവണ ഈ അസുഖം ബാധിക്കാറൂണ്ട്. വൈറസ് മൂലമാണ്‌ ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്.

ജലദോഷം മൂക്കിനെയും തൊണ്ടയെയും സൈനസുകളെയുമാണ് സാധാരനഗതിയിൽ ബാധിക്കുന്നത്. ചിലപ്പോൾ കണ്ണുകളെയും (കൺജൻക്ടിവൈറ്റിസ് ബാധിക്കാറുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രോഗാണുവിനെതിരേ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രതികരണം മൂലമാണ്. കൈകൾ കഴുകുന്നതാണ് രോഗം വരാതെ തടയാനുള്ള ഏറ്റവും പ്രധാനമാർഗ്ഗം. ആവശ്യമുള്ള സമയത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നതും രോഗം തടയാൻ സഹായകമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നമ്മുടെ നാടന്‍ ഒറ്റമൂലികള്‍ തന്നെയാണ് ജലദോഷത്തിന് ഏറ്റവും ഉത്തമം. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്നും അത്യാവശ്യം പെട്ടെന്ന് പരിഹാരം കാണുന്ന ഒറ്റമൂലികളാണ്.

നല്ലൊു ഔഷധക്കൂട്ടാണ് മുളക് പൊടി. മുളക് പൊടി അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ നീര് എന്നിവയില്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് സ്പൂണ്‍ കഴിക്കുക. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് സൈനസ് മൂലമുള്ള മൂക്കടപ്പാണെങ്കില്‍ ഉടന്‍ തന്നെ ആശ്വാസം നല്‍കുന്നു. വേണമെങ്കില്‍ അല്‍പം കടുകെണ്ണ കൈയ്യില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. കര്‍പ്പൂര തുളസി കൊണ്ട് ചായയിട്ട് കഴിക്കുന്നത് പല വിധത്തില്‍ നിങ്ങളെ ജലദോഷത്തില്‍ നിന്നും അകറ്റും. കര്‍പ്പൂര തുളസിയുടെ എണ്ണയും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. കൈയ്യില്‍ അല്‍പം എണ്ണയെടുത്ത് ഇത് മൂക്കില്‍ മണത്താല്‍ മതി. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

ഇഞ്ചിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി. രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ട് അത് തിളപ്പിച്ച് ആ വെള്ളത്തില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് കഴിച്ച് നോക്കാം. ഇത് ജലദോഷത്തേയും മൂക്കടപ്പിനേയും ഇല്ലാതാക്കുന്നു. പൈനാപ്പിള്‍ ആണ് മറ്റൊന്ന്. ഇതും ജലദോഷത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലിന്‍ ആണ് മൂക്കൊലിപ്പിനെ തടഞ്ഞ് നമ്മളെ ജലദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. ആവി പിടിക്കുന്നതും ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവി പിടിക്കുന്ന വെള്ളത്തില്‍ അല്‍പം വിക്‌സോ മറ്റോ ഇട്ട് ആവി പിടിക്കാന്‍ ശ്രമിക്കുക. ഇത് ജലദോഷത്തെ ഇല്ലാതാക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ജലദോഷത്തെ ഓടിക്കാം. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ദിവസവും രണ്ട് നേരം കുടിക്കുക. ഇത് ജലദോഷവും മൂക്കടപ്പും ഇല്ലാതാക്കുന്നു. വെളുത്തുള്ളിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ജലദോഷത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അഞ്ച് മിനിട്ടിനു ശേഷം കുടിക്കാം. ഇത് ജലദോഷം ഇല്ലാതാക്കുന്നു. ഉള്ളി കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഒരു ഉള്ളി എടുത്ത് ജ്യൂസ് പരുവത്തിലാക്കി ഒരു ജാറില്‍ കേട് വരാത്ത രീതിയില്‍ സൂക്ഷിച്ച് വെക്കണം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കാം. ഇത് പെട്ടെന്ന് ജലദോഷം മാറാന്‍ സഹായിക്കുന്നു. ചെറു ചൂടുവെള്ളമാണ് മൂക്കടപ്പും ജലദോഷവും മാറ്റാനുള്ള മറ്റൊരു പരിഹാര മാര്‍ഗ്ഗം. ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കി അത് മൂക്കിനും നെറ്റിക്കും മുകളിലായി ഇടുക. ഇത് മൂക്കടപ്പ് ഇല്ലാതാക്കി ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (9 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (38 minutes ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (48 minutes ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (1 hour ago)

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്... ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകണം, ഒമ്പതു പേർക്ക് സമൻസ്  (1 hour ago)

ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു....  (2 hours ago)

ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം.... റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി....  (2 hours ago)

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും  (2 hours ago)

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശയിൽ ഭവന, വാഹന വായ്‌പയുമായി 'പിഎൻബി ദിവ്യാംഗ് റിൻ പദ്ധതിക്ക് തുടക്കമായി  (2 hours ago)

എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി...  (2 hours ago)

തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം  (3 hours ago)

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ  (3 hours ago)

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...  (3 hours ago)

Malayali Vartha Recommends