Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

താരപ്രൗഡിയോടെ വരിക്കാശ്ശേരി മന

10 AUGUST 2016 10:41 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ ഏറ്റവും മുതിര്‍ന്ന ഏറ്റവും തലയെടുപ്പുള്ള സൂപ്പര്‍സ്റ്റാര്‍...വരിക്കാശ്ശേരി മന ഇതില്‍ കുറഞ്ഞൊരു വിശേഷണം അര്‍ഹിക്കുന്നില്ല.നാലുകെട്ടുകളോടും എട്ടുകെട്ടുകളോടുമുള്ള കമ്പം മലയാളിമനസ്സില്‍ തിരിച്ചുകൊണ്ടുവന്നതില്‍ വലിയ പങ്ക് ഈ സിനിമാറ്റിക്ക് മനക്കുണ്ട്. എത്രയോമുമ്പ് പൊളിച്ചുപോകേണ്ട ഒരുപാട് മനകളുടെ ആയുസ്സ് ഇതുമൂലം നീട്ടിക്കിട്ടി. ഇപ്പോഴാകട്ടെ പൗരാണികതയെ പ്രണയിക്കുന്ന ചിലരൊക്കെ നാലുകെട്ടുകള്‍ പുനര്‍ നിര്‍മിക്കുന്നുമുണ്ട്.


നാലുകെട്ടും എട്ടുകെട്ടും നാടുനീങ്ങിയ വള്ളുവനാടന്‍ മണ്ണില്‍ കാലത്തിന്റെ കരകൗശലങ്ങള്‍ക്ക് കീഴടങ്ങാത്ത ഈ മന വാസ്തുവിദ്യാ തറവാട്ടിലെ തലയെടുപ്പുള്ള കാരണവരുമാണ്. കടുത്തചൂടും അധികം തണുപ്പുമില്ലാതെ 'അര്‍ധ എയര്‍കണ്ടീഷന്‍' സുഖം എല്ലാ മുറികളിലും കിട്ടുന്ന വരിക്കാശ്ശേരി മന ഇന്നും ഒരു എന്‍ജിനീയറിങ് അദ്ഭുതം കൂടിയാണ്.

വിശാല പൂമുഖമുള്ള മൂന്നുനിലയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാലുകെട്ടാണ് ആദ്യം കണ്ണില്‍പ്പെടുക.നാലേക്കറില്‍ പരന്നുകിടക്കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാലുകെട്ടും പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും വെള്ളം തുള്ളിത്തുളുമ്പുന്ന വലിയ കുളവും കണ്ടാലും കണ്ടാലും മതിവരില്ല. ഇപ്പോള്‍ കുളത്തില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നുണ്ട്. ആണിനും പെണ്ണിനും പ്രത്യേകം കുളിപ്പുരകളും ഉണ്ടായിരുന്നു.

പൂമുഖത്തിന് മുകളില്‍ തുറന്ന ടെറസുമുണ്ട്. നടുമുറ്റവും അതിനോട് ഇണങ്ങിനില്‍ക്കുന്ന വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങള്‍. കിഴക്കിനിയാണ് ഊണുമുറി. വടക്കിനിയിലാണ് ഹോമം, ഉപനയനം, വേളി തുടങ്ങി പൂജാദി ചടങ്ങുകള്‍ നടക്കുന്നത്. സ്ത്രീകളുടെ ഭക്ഷണമുറിയായ മേലടുക്കള, അടുക്കള ജോലിക്കുള്ള വടക്കടുക്കള, കിഴക്കടുക്കള എന്നിവയുണ്ട്. തെക്കിനിയാണ് സ്‌റ്റോര്‍ മുറി. പടിഞ്ഞാറുഭാഗത്തെ തേവാര മുറിയും മറ്റ് മുറികളുമാണ് അന്തര്‍ജനങ്ങളുടെ അന്തപുരം. താഴത്തെ നിലയില്‍നിന്ന് നാലു കോണിപ്പടികള്‍ അവസാനിക്കുന്നത് മുകളിലത്തെ നിലയിലാണ്. ഇതില്‍ ഒരെണ്ണം പൂമുഖത്തുനിന്നുള്ളതാണ്.
ഒന്നാംനിലയില്‍ സാമാന്യം വലുപ്പമുള്ള ബാത്ത് അറ്റാച്ച്ഡ് സംവിധാനത്തോടെ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. നിരവധി കൊച്ചുമുറികള്‍ ഇവിടെയും കാണാം. ഒന്നാംനിലയുടെ പതിപ്പാണിവിടത്തെ രണ്ടാംനിലയും.


നാലുകെട്ടും തെക്കും പടിഞ്ഞാറും രണ്ടു പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും 85 സെന്റില്‍ വിശാലമായ കുളവും പണ്ട് ഇവിടത്തെ അന്തേവാസികള്‍ക്ക് ആര്‍ഭാടമായിരുന്നില്ല. കുടുംബാംഗങ്ങളും ജോലിക്കാരും സംസ്‌കൃത, വേദാഭ്യാസത്തിന് ഗുരുകുല സമ്പ്രദായത്തില്‍ തുടരുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് അംഗങ്ങള്‍ക്ക് സദ്യവട്ടങ്ങളും ഇവിടെ തകൃതിയായിരുന്നു.

അറ്റകുറ്റപ്പണികളുടെയും സംരക്ഷണത്തിന്റെയും ചെലവുകളും സാമൂഹികാവസ്ഥകളുമാണ് പല നമ്പൂതിരി ഇല്ലങ്ങളെയും തച്ചുടച്ചത്. എന്നാല്‍, ഇതെല്ലാം വരിക്കാശ്ശേരി മനക്ക് അതിജീവിക്കാനാവുന്നതിനു പിന്നില്‍ അഭ്രപാളികളിലെ താരപദവി തന്നെയാണ് കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (8 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (10 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (24 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (37 minutes ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (37 minutes ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (1 hour ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (1 hour ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (2 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (2 hours ago)

Malayali Vartha Recommends