Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

സമൂഹമാധ്യമങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികള്‍

26 OCTOBER 2018 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ജിജ്ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. ടെലിവിഷന്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍, സിഡികള്‍, മെമ്മറി കാര്‍ഡുകള്‍ ഇവയെല്ലാം ഇന്ന് സര്‍വസാധാരണമായതിനാല്‍ നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്. അവയ്ക്കു പിന്നിലെ ചതിക്കുഴിയെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ചാറ്റ് റൂം സുഹൃത്തുക്കള്‍ക്കും മോഹിപ്പിക്കുന്ന എസ്എംഎസുകള്‍ക്കും അശ്ലീല ക്ലിപ്പിംഗുകള്‍ക്കും പുറകേ പോകരുത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ വൈകാരിക-വ്യക്തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്. ചില സൈബര്‍ കുരുക്കുകള്‍ വായിക്കാം.

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ നീതുവിന് (യഥാര്‍ഥ പേരല്ല) പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോള്‍ മാര്‍ക്കു കുറഞ്ഞു. തോറ്റു പോകുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചര്‍ അച്ഛനെ വിളിപ്പിച്ചു. അപ്പോഴാണ് മകളുടെ പഠന പുരോഗതി ആ മാതാപിതാക്കള്‍ അറിഞ്ഞത്.
കര്‍ഷക കുടുംബമാണെങ്കിലും നല്ല ധനസ്ഥിതിയുള്ളവരാണ് നീതുവിന്റെ മാതാപിതാക്കള്‍. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠനം കൂടുതല്‍ നന്നാകുമെന്ന വിശ്വാസത്തില്‍ അവര്‍ മകള്‍ക്ക് ഒരു കംപ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ നീതുവിന്റെ സ്വപ്നമായിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ നീതു ക്ലാസ് ടീച്ചറിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. അപ്പോഴാണ് ആ പാവം രക്ഷിതാക്കള്‍ അറിഞ്ഞത് മകള്‍ ഏതു നേരവും ചാറ്റിംഗിലായിരുന്നുവെന്ന കാര്യം.

ഒരു ദിവസം നീതുവിന്റെ ചാറ്റില്‍ ഹായ് പറഞ്ഞ് ഒരു സുന്ദരന്‍. ഋത്വിക് റോഷന്റെ ചിത്രമാണ് അയാള്‍ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. തിരിച്ചും ഹായ് പറയാതിരിക്കാന്‍ നീതുവിനായില്ല. ആ സൗഹൃദം പൊടുന്നനെ വളര്‍ന്നു. രാവും പകലും അയാളുടെ വര്‍ത്തമാനങ്ങള്‍ക്കായി അവള്‍ കാത്തിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ തോറ്റാലും അയാള്‍ കല്യാണം കഴിച്ചോളാമെന്നു നീതുവിന് വാക്കും കൊടുത്തു. നേരില്‍ കണ്ടിട്ടില്ലാത്ത സൈബര്‍ കാമുകന്റെ കുഴിയില്‍ നീതു വീണു. ഒടുവില്‍ ടീച്ചറുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ ചാറ്റില്‍ പങ്കുചേര്‍ന്നു. പക്ഷേ അപകടം മണത്തറിഞ്ഞ ആ കാമുകന്‍ മുങ്ങി. വയസും പേരും സ്ഥലവുമൊക്കെ മാറ്റിപ്പറഞ്ഞ് ഇരകളെ തേടുന്ന ചതിയന്മാര്‍ ഇവിടെയുണ്ടെന്ന കാര്യം പലപ്പോഴും അറിഞ്ഞുകൊണ്ടു മറക്കുന്നവരെയും കാണാം.

ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവള്‍ ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ചേര്‍ക്കും. കൂട്ടുകാരിയുടെ കൂട്ടുകാരന്‍, അയാളുടെ സുഹൃത്ത്, ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങള്‍ ; പിന്നെ ഫോണ്‍ നമ്പറും നല്‍കും. കംപ്യൂട്ടര്‍ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാര്‍ക്കു കുറഞ്ഞു. വീട്ടില്‍ആരോടും മിണ്ടാനും സമയമില്ലാതായി.

ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പന്‍ മരിച്ചു കിടക്കുമ്പോഴും മൊബൈല്‍ ഫോണിലൂടെ ഫേസ് ബുക്കില്‍ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.

കംപ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു കെണിയായി മാറും. അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ് ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള കരുതലുകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. അവര്‍ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.


ഓണ്‍ലൈനില്‍ സുരക്ഷിതരാകാം

* ഓണ്‍ലൈനില്‍ നിങ്ങള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ എക്കാലത്തും അവിടെ തന്നെ നിലനില്‍ക്കും. അതിനാല്‍   കൊടുക്കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുക.
* മറ്റുള്ളവര്‍ കാണരുതെന്നു നമ്മള്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ആരുമായും ഷെയര്‍      ചെയ്യാതിരിക്കുക.
* നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോള്‍ മാത്രം സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുക.    അല്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ മാനസിക പിരിമുറുക്കത്തിലേയ്ക്ക് നയിക്കും.
* അപരിചിതരില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുകയോ അവരെ നേരില്‍ കാണാന്‍ ശ്രമിക്കുകയോ    ചെയ്യരുത്.
* ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക
* അനാവശ്യമായ കോളുകളും മെസേജുകളും ഉടന്‍ ബ്ലോക്ക് ചെയ്യുക.
* ഓണ്‍ലൈനില്‍ ഒരു വ്യക്തിയെ പരിഹസിക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാര്‍ഹമായ   കുറ്റമാണ്.
* ഫേസ് ബുക്കിലേയും മറ്റും പ്രൈവസി സെറ്റിംഗുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക/ ദൃഢപ്പെടുത്തുക.
* മെസേജുകള്‍ ഡിലിറ്റ് ചെയ്യുകയോ, അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യാതെ അവയെ തെളിവിനു വേണ്ടി  സംരക്ഷിക്കുക.
* അപരിചിതരായ വ്യക്തികളില്‍ നിന്നുള്ള ലൈംഗികച്ചുവയുള്ള മെസേജുകളോ ചാറ്റുകളോ ബ്ലോക്ക് ചെയ്യുക.
* സ്മാര്‍ട്ടു ഫോണുകളില്‍ എടുക്കുന്ന ഫോട്ടോകളില്‍ ജിപിഎസ് ലൊക്കേഷന്‍ ടാഗ് ആകുന്നതിനാല്‍ അവ    ശ്രദ്ധിച്ചു മാത്രം ഷെയര്‍ ചെയ്യുക.
* കുട്ടികള്‍ ഓണ്‍ലൈനില്‍ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കുക.
* അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കാനോ നിങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ എടുക്കാനോ    പാടുള്ളതല്ല
* ഓണ്‍ലൈനില്‍ സൗജന്യമായി ഗെയിം കളിക്കുന്നതിനായി നിങ്ങളുടെ പേരോ, മേല്‍വിലാസമോ മറ്റു    വിവരങ്ങളോ കൊടുക്കാതിരിക്കുക.

(വിവരങ്ങള്‍ക്കു കടപ്പാട് കേരള പോലീസ് * ഡോ.സി.ജെ ജോണ്‍, ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം) 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനും "ഇല്ല"  (23 minutes ago)

ഉള്ളി-വെളുത്തുള്ളി തർക്കം വിവാഹമോചനത്തിൽ  (40 minutes ago)

ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു  (55 minutes ago)

ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (2 hours ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (3 hours ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (4 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (4 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (4 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (4 hours ago)

സ്വർണവിലയിൽ കുറവ്.  (4 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (4 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (4 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (5 hours ago)

Malayali Vartha Recommends