ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല..പാചകവാതക വില വീണ്ടും കൂട്ടി കേന്ദസർക്കാർ
കേന്ദ്രസർക്കാരിന്റെ ദിനചര്യ തുടരുന്നു. ദിവസം തോറും പെട്രോളിനും ഡീസലിനും വില കൂട്ടുന്നതിന് പുറമെ ഇപ്പോഴിതാ പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.
വീടുകളിലെ ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിൽ ഇന്ന് ഒരു സിലിണ്ടറിന് നൽകേണ്ട വില 801 രൂപയാണ്.
ഈ മാസം മൂന്നാം തവണയാണ് പാചകവാതക വില ഉയര്‍ത്തിയിരിക്കുന്നത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha