ഓൺലൈൻ റമ്മി കളി ഇനി നിയമവിരുദ്ധം; സർക്കാർ വിജ്ഞാപനമിറക്കി
ഇനി ഓൺലൈൻ റമ്മി കളിച്ചാൽ പണി കിട്ടും. ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു.
കേരളാ ഗെയിമിംഗ് ആക്ട് പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി പണം വെച്ച് കളിക്കുന്ന റമ്മിയെ കൂടി ഉൾപ്പെടുത്തിയാണ് വിജ്ഞാപനം.
https://www.facebook.com/Malayalivartha