Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കൊല്ലത്ത് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്ത് പോലീസ്.. പിന്നിൽ പ്രവർത്തിച്ചത് യുപിയിൽ പിടിയിലായ മലയാളി ഭീകരർ!

14 JUNE 2021 06:04 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മലയാളികളെ ഞെട്ടുക്കുന്ന വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാലിപ്പോൾ കൊല്ലത്ത് നിന്നും ഏറെ ഞെട്ടിക്കുന്നതും ഒട്ടേറെ പ്രാധാന്യവും ജാ​ഗ്രതയും പുലർത്തേണ്ട് ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ആ വാർത്ത ഇങ്ങനെയാണ്, കൊല്ലത്ത് നിന്നും ഉ​ഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി എന്നതാണ്.

പുനലൂരിലെ പാടം മേഖലയിലാണ് സംഭവം നടന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ പോലീസും വനം വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പരിസരത്ത് പോലീസ് കൂടുതൽ തെരച്ചിലും വിപുലമായ അന്വേഷണവും നടത്തുന്നുണ്ട്.

ഇത്രയും സുപ്രധാനമായ വിവരം ലഭിച്ചത് ഉത്തർപ്രദേശിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നുമാണ്. ഇവരെ ചോദ്യം ചെയ്തതതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് പ്രാഥമികമായി കണ്ടെത്തിയത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ബോംബ് നിർമ്മാണ വസ്തുക്കൾ പ്രദേശത്ത് സൂക്ഷിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും ഇപ്പോഴും പരിശോധന നടത്തി വരികയാണ്.

ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ തന്നെ കണ്ടെത്തേണ്ടത് ഏറെ അനിവാര്യമാണ്. കേരളത്തിൽ ഇവർ എന്തൊക്കെയാണ് ലക്ഷ്യമിട്ടിരുന്നത് എന്ന കാര്യമാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇതു കൂടാതെ രാജ്യവ്യാപമായി ഇവർ ലക്ഷമിട്ടിരുന്ന ഭീകരവാദ പ്രവർത്തനങ്ങളും ഉടൻ തന്നെ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയിലായിരുന്നു സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് ഉത്തർ പ്രദേശ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു പിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് അന്നേ വെളിപ്പെടുത്തിയിരുന്നു.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പിടികൂടിയത്. ഉത്തർ പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നുണ്ട്.

സ്ഫോക വസ്തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പരാമർശിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കിയിരുന്നു. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ രണ്ടു പേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്ഫോടക വസ്തുക്കളെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ഇവരുടെ വിവരത്തെ തുടർന്നാണോ ഇപ്പോൾ കേരളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (12 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (28 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (35 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (42 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends