Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

സ്വഭാവ ദൂഷ്യത്തിന് ഷിബിലിനെ പുറത്താക്കിയ ദിവസം തന്നെ റെസ്റ്റോറന്റ് ഉടമയെ കാണാതായി: ഒരേ ദിവസം ഹോട്ടലിൽ രണ്ട് മുറികളിലായി മൂന്ന് പേരും: ഹോട്ടലില്‍ വച്ച് കൊന്ന് കഷ്ണങ്ങളാക്കിയെന്ന് സൂചന...

26 MAY 2023 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ബാഗുകള്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. ഒന്‍പതരയോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലിയും (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് പോയിട്ടുണ്ട്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ചെർപ്പുളശേരി സ്വദേശിയാണ് ശിബിലി. പ്രതികൾ ഇന്നലെ മുതൽ ഒളിവിൽ ആയിരുന്നു. തമിഴ്‌നാട്ടിൽ പിടിയിലായ ഫർഹാനയുടെ സഹോദരൻ ഗഫൂറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഫർഹാനയെ ചൊവ്വാഴ്‌ച മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ ചെർപ്പുളശേരി പൊലീസിൽ ബുധനാഴ്‌ച പരാതി നൽകിയതായാണ് വിവരം.

.
സിദ്ദിഖിനെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പിന്നിട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വച്ച് കൊലപാതകം നടന്നെന്ന് വ്യക്തമായത്. അതേസമയം ഫർഹാനയ്‌ക്കൊപ്പം പിടിയിലായ ഹോട്ടൽ ജീവനക്കാരൻ ഷിബിലി ഹോട്ടലിൽ ജോലി ചെയ്‌തത് 15 ദിവസം മാത്രമാണെന്ന് കൂടെ ജോലി ചെയ്‌ത യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റ ദൂഷ്യം കാരണം വ്യാഴാഴ്‌ചയോടെ ഷിബിലിയെ പുറത്താക്കിയെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. കൊലചെയ്യപ്പെട്ട സിദ്ദിഖ് സാധാരണയായി ഒരാഴ്‌ചയോളം വീട്ടിൽനിന്നും വിട്ടുനിൽക്കുക പതിവുണ്ടായിരുന്നു.

 

എന്നാൽ കഴിഞ്ഞ 18ന് ഫോൺ ഓഫ് ആകുകയും അതേ ദിവസം തന്നെ തുടർച്ചയായി വിവിധ ഇടങ്ങളിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചതായി ഫോണിൽ സന്ദേശമെത്തിയിരുന്നു. ഇതിൽ സംശയം തോന്നി പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ മകൻ ഷഹദ് അറിയിച്ചു. ആദ്യം എടിഎമ്മിൽ നിന്നും നല്ലൊരു തുക പിൻവലിച്ചതായും പിന്നീട് പ്രതിദിനം പിൻവലിക്കാവുന്നതിന്റെ പരമാവധി തുക പിൻവലിച്ചതായുമാണ് കണ്ടെത്തിയത്. തുടർന്ന് 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗൂഗിൾ പേ വഴിയും പണം പിൻവലിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം 24 മുതല്‍ സിദ്ദിഖിനെ കാണാനില്ലായിരുന്നുവെന്നു കാണിച്ച് മകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ചമുമ്പ് വീട്ടില്‍നിന്ന് പോയ സിദ്ദിഖ് തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നി തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.

 

സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഇവിടെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തി. ഇവര്‍ ബാഗുമായി പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസ് കണ്ടെത്തി. പ്രവാസിയായിരുന്ന സിദ്ദിഖ് മുന്‍പ് തിരൂര്‍ ഏഴൂര്‍ പി.സി. പടിയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (11 minutes ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (20 minutes ago)

വായു മലിനീകരണം രൂക്ഷം...  (33 minutes ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (49 minutes ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (55 minutes ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (9 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (10 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (10 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (11 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (12 hours ago)

Malayali Vartha Recommends