Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും

സി.പി.എമ്മിനോട് കട്ടയ്ക്ക് നിന്ന് പോരാടുന്ന, പിണറായിയുടെ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുന്ന, ഇടത്‌ഐക്യം ശക്തമാക്കാന്‍ നോക്കുന്ന കാനം വീണ്ടും സി.പി.ഐ സെക്രട്ടറിയാകും

01 MARCH 2018 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ കസേരയുടെ അടിത്തറ കൂടുതല്‍ ശക്തമാകും. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും നേതാക്കള്‍ക്കും സര്‍വ്വസമ്മതനായി കാനം നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം പാര്‍ട്ടിയിലെ ചില മന്ത്രിമാരുടെ കസേരകള്‍ തെറിക്കുമെന്ന വ്യക്തമായ സൂചനകള്‍ ജില്ലാ സമ്മേളനങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരിത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ സി.ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ദിവാകരനെ മന്ത്രിസഭയിലെത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്.

ഇരട്ടച്ചങ്കനെ നേരിടാന്‍ പഞ്ചില്ലാത്ത മന്ത്രിമാര്‍

ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയനോട് കട്ടയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവരല്ല പാര്‍ട്ടി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും ഇ. ചന്ദ്രശേഖരനും കെ.രാജുവും പി.തിലോത്തമനും എന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ചര്‍ച്ചകളിലും പ്രസംഗങ്ങളിലും വി.എസ് സുനില്‍കുമാര്‍ കാണിക്കുന്ന ആവേശം പ്രവര്‍ത്തിയിലില്ല. മന്ത്രിസഭായോഗങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഏകാധിപത്യനിലപാടുകളെ എതിര്‍ക്കാന്‍ നാല് പേര്‍ക്കും കഴിയുന്നില്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശത്തെത്തി ഫലപ്രദമായി ഇടപെടേണ്ടതിന് പകരം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സെക്രട്ടറിയേറ്റില്‍ കഴിയുകയായിരുന്നെന്നും ഇത് വലിയ വഴ്ചയായിരുന്നെന്നും തിരുവനന്തപുരം സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. വനംമന്ത്രി കെ.രാജു, ഭക്ഷവകുപ്പ് മന്ത്രി തിലോത്തമന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന പ്രതീതി പോലും ഉയര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

അവസരം കാത്ത് ഗോള്‍ വല ചലിപ്പിക്കാന്‍ ദിവാകരന്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി. ദിവാകരന്‍ ഏറ്റവും ശക്തനായ മന്ത്രിയായിരുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമവുമായിരുന്നു. ഇത്തവണ അധികാരം കിട്ടിയപ്പോള്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായി കാനം ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും വെട്ടിനിരത്തുകയായിരുന്നു. പുതിയ ആളുകള്‍ വരട്ടെ എന്നായിരുന്നു കാനത്തിന്റെ വാദം. അനുഭവപരിചയമില്ലാത്ത നാല് മന്ത്രിമാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. മൂന്നാര്‍, ലാകോളജ് വിഷയങ്ങളില്‍ കാനം ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. പക്ഷെ, അത് നിലനിര്‍ത്താനായില്ല.

നിലപാടുകള്‍ കാനത്തെ താരമാക്കുന്നു

പാര്‍ട്ടി സ്വീകരിക്കുന്ന ശക്തമായ നിലപാടുകളാണ് കാനത്തെ സര്ഡവസമ്മതനാക്കുന്നത്. മുന്നണിയിലെ തലതൊട്ടപ്പന്‍മാരായ സി.പി.എമ്മിനെ പോലും പ്രതിരോധത്തിലാക്കാന്‍ കാനത്തിന്റെ തീരുമാനങ്ങള്‍ക്കാകുന്നു. കായല്‍കയ്യേറിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ട് നില്‍ക്കണമെന്ന കാനത്തിന്റെ തീരുമാനം പൊതുസമൂഹത്തിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. കെ.എം മാണിയെ ഇടത് മുന്നണിയില്‍ എടുക്കണ്ടെന്ന ശക്തമായ നിലപാട് പരസ്യമായി സ്വീകരിക്കുകയും സി.പി.എം സമ്മേളനവേദിയില്‍ പോയി അത് പറയുകയും ചെയ്ത കാനത്തെ അണികളും പ്രവര്‍ത്തകരും വാനോളമാണ് പുകഴ്ത്തുന്നത്. അതേസമയം സി.പി.ഐയെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ എടുക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ യു.ഡി.എഫിലേക്ക് ചാടാനും കാനം മടിക്കില്ല. അതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്ന് കഴിഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കുഴഞ്ഞു വീണു.  (4 minutes ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (38 minutes ago)

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്  (40 minutes ago)

മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അച്ഛനും മരണത്തിന് കീഴടങ്ങി.  (45 minutes ago)

WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്  (54 minutes ago)

11 ദിവസമായി ഇട്ടതുണിയോടെ രാഹുൽ ഈശ്വറിന്റെ സമനില തെറ്റി..കിളിപോയ അവസ്ഥ...? പുതിയ വീഡിയോ ഞെട്ടിക്കുന്നത്  (1 hour ago)

രാഹുലിനെ തൊടേണ്ട മിസ്റ്റർ പിണറായി..വോട്ട് ഇട്ടിട്ടുവേണം മലചവിട്ടാൻ..! കരണക്കുറ്റി തകർത്ത് ശോഭ  (1 hour ago)

പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ  (1 hour ago)

ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി  (1 hour ago)

രണ്ടാംഘട്ട പോളിങ് പുരോഗമിക്കുന്നു..  (1 hour ago)

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (2 hours ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (2 hours ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (2 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (2 hours ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (3 hours ago)

Malayali Vartha Recommends