Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറുക്കാൻ കടയിൽ പോലും..ദേവസ്വം ബോർഡിനെ തൂക്കി തറയിലടിച്ച് ഹൈക്കോടതി..ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി... ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ..


ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു... ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം ‌


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

യുഎഇ പ്രധാനമന്ത്രിയുടെ പുത്രന്മാരുടെ വിവാഹം: ആഘോഷനിറവില്‍ യുഎഇ

07 JUNE 2019 10:25 AM IST
മലയാളി വാര്‍ത്ത

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നവവരന്മാരും, രാജകീയ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്ക് ഹൃദ്യമായ വരവേല്‍പ് നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും നയതന്ത്രപ്രതിനിധികളും അടക്കം ആയിരങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് നാലിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുരുഷന്മാര്‍ക്കുള്ള വിരുന്നു സല്‍ക്കാരം ആരംഭിച്ചപ്പോള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സബീല്‍ പാലസ് വര്‍ണവെളിച്ചത്തില്‍ കുളിച്ചതിനു പുറമെ വേള്‍ഡ് ട്രേയ്ഡ് സെന്ററും വെളിച്ചത്തില്‍ മുങ്ങി.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന വമ്പന്‍ ആഘോഷ പരിപാടികള്‍ക്ക് യുഎഇ ഭരണാധികാരികള്‍ക്ക് പുറമേ ക്ഷണിക്കപ്പെട്ട ധാരാളം അതിഥികളും എത്തി. മേയ് 15-ന് മതപരമായ ചടങ്ങുകള്‍ നടന്നിരുന്നുവെങ്കിലും ഇതില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഷെയ്ഖ് മുഹമ്മദിന്റെ പുത്രന്മാരായ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരന്മാരായ ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് ബിന്‍ മുഹമ്മദ് എന്നിവരാണ് വരന്മാര്‍.

ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(36) ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്(35) ഷെയ്ഖ മറിയം ബിന്‍ത് ബുത്തി അല്‍ മക്തൂമിനെയും ഷെയ്ഖ് അഹമദ് ബിന്‍ മുഹമ്മദ്(32) ഷെയ്ഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനെയും ജീവിത പങ്കാളികളാക്കി.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന്മാരുടെ വിവാഹാഘോഷത്തിന് ആശംസകളുമായി യുഎഇയിലെ ഭരണാധികാരികളും എത്തി. ദുബായ്ക്ക് പുറമേയുള്ള മിക്ക എമിറേറ്റുകളിലേയും ഭരണാധികാരികള്‍ ചടങ്ങിനെത്തിയത് പരിപാടിയുടെ മാറ്റുകൂട്ടി.

പിതാവ് ഷെയ്ഖ് മുഹമ്മദിനൊപ്പം പരമ്പരാഗത അറബ് വേഷത്തിലാണ് നവവരന്മാര്‍ ആഘോഷത്തിന് എത്തിയത്. പരമ്പരാഗത എമിറാത്തി ബാന്‍ഡുകളുടെ പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി. യുഎഇയിലെ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, വിപിഎസ് ഗ്രൂപ്പ് സിഎംഡി ഡോ. ഷംസീര്‍ വയലില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍, എന്‍എംസി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ തുടങ്ങിയവര്‍ ചടങ്ങിലെ ഇന്ത്യന്‍ സാന്നിധ്യമായിരുന്നു.

ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത്തില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് എം.എ. യൂസഫലി പ്രതികരിച്ചു. വിവാഹിതരായ ദുബായ് ഭരണാധികാരിയുടെ മൂന്നു മക്കള്‍ക്കും അദ്ദേഹം ആശംസകളും നേര്‍ന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തമാണിതെന്ന് റിസ്‌വാന്‍ സാജന്‍ പ്രതികരിച്ചു. ദുബായ് രാജകുടുംബത്തിന്റെ മികച്ച പെരുന്നാള്‍ സമ്മാനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഈ വലിയ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതു തന്നെ ജീവിതത്തിലെ പ്രത്യേക നിമിഷമാണെന്ന് ഡോ. ബി.ആര്‍. ഷെട്ടി പ്രതികരിച്ചു. നവ ദമ്പതികള്‍ക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടിയത് കൊടുംക്രൂരത  (12 minutes ago)

ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി  (14 minutes ago)

സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി...  (16 minutes ago)

കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്  (19 minutes ago)

കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്  (30 minutes ago)

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (1 hour ago)

ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണു മരണം .... മൂന്നു മാസത്തോളം വീട്ടുകാരറിഞ്ഞില്ല  (1 hour ago)

1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ...  (1 hour ago)

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം സമുചിതമായി  (2 hours ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (2 hours ago)

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരിച്ചത്  (2 hours ago)

കോട്ടയം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ...  (2 hours ago)

മാനുവൽ ഫ്രെഡറിക് അന്തരിച്ചു.  (2 hours ago)

62 ലക്ഷത്തോളം പേർക്ക് 3600 രൂപ പെൻഷനായി കയ്യിലെത്തുമെന്ന് ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (2 hours ago)

Malayali Vartha Recommends