Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസികളെ കൈവിട്ട് സൗദി അറേബ്യ; സൗദിവല്‍ക്കരണത്തിന്റെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയിലെ ഏഴ് പ്രധാന വിഭാഗം ജോലികളില്‍ പ്രവാസികളെക്കാള്‍ കൂടുതല്‍ സ്വദേശികൾ, ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നു

02 MARCH 2021 05:36 PM IST
മലയാളി വാര്‍ത്ത

ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. സൗദി അറേബ്യ നടപ്പിലാക്കിവരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ജോലികളിലെന്ന പോലെ സ്വകാര്യമേഖലയിലെ തൊഴിലുകളിലും പിടിമുറുക്കിയിരിക്കുകയാണ്. 2020 മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള സൗദിവല്‍ക്കരണത്തിന്റെ കണക്കുകള്‍ പ്രകാരം പുറത്ത് വരുന്നത് ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ഏഴ് പ്രധാന വിഭാഗം ജോലികളില്‍ പ്രവാസികളെക്കാള്‍ കൂടുതല്‍ സ്വദേശികളാണ് നിയമിതരായിരിക്കുന്നത്.

ലഭ്യമാകുന്ന പുതിയ കണക്കുകള്‍ അനുസരിച്ച് സ്വകാര്യമേഖലയിലെ ആകെ സ്വദേശി പ്രാതിനിധ്യം 23.8 ശതമാനമായിരിക്കുകയാണ്. ആകെയുള്ള 85 ലക്ഷം സ്വകാര്യ മേഖലാ ജീവനക്കാരില്‍ 20.3 ലക്ഷം പേരാണ് സൗദികള്‍. ബാക്കി 64.8 ശതമാനം പ്രവാസികളുമാണ്. ധനകാര്യ-ഇന്‍ഷൂറന്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൗദികള്‍ ജോലി ചെയ്യുന്നത്- 83.6 ശതമാനം. അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ 71.9 ശതമാനവും സൗദികളാണ് എന്നതാണ്.

വിദേശ കമ്പനി ജോലികളില്‍ 71.5 ശതമാനം, ഖനികളുമായി ബന്ധപ്പെട്ട ജോലികളില്‍ 63.2, വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ 52.9, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍- 50.7, ഇലക്ട്രിസിറ്റി, ഗ്യാസ്, എസി വിതരണവുമായി ബന്ധപ്പെട്ട ജോലികള്‍- 50.6 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരത്തിന്റെ കണക്ക് ലഭ്യമാകുന്നത്.

അല്‍ ഇഖ്തിസാദിയ്യ പത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. കൃഷി (15.5), മല്‍സ്യബന്ധനം (13.5), നിര്‍മാണം (12) തുടങ്ങിയ മേഖലകളിലാണ് സൗദികളുടെ പ്രാതിനിധ്യം ഏറ്റവും കുറവ് എന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ മേഖലാ ജീവനക്കാരുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വിലയിരുത്തപ്പെടുന്നത്.

തൊഴില്‍ മേഖലകളെ മൊത്തത്തില്‍ 21 മേഖലകളാക്കി തിരിച്ചാണ് ഏജന്‍സി സൗദിവല്‍ക്കരണത്തെ കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ആരോഗ്യം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലും സൗദികള്‍ക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കാന്‍ സൗദിവല്‍ക്കരണത്തിലൂടെ സാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതുകൂടാതെ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ മാസം സൗദി മനുഷ്യവിഭവ- സാമൂഹ്യവികസന മന്ത്രാലയം തീരുമാനിചതയുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റസ്റ്ററന്റുകള്‍, കഫേകള്‍, മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം എന്നത്.

ഇതിലൂടെ കൂടുതല്‍ സ്വകാര്യമേഖലകളില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യവിഭവ- സാമൂഹ്യവികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹി പറഞ്ഞിരുന്നു. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഇവിടങ്ങളിലെ ഏതൊക്കെ ജോലികളാണ് സൗദികള്‍ക്ക് മാത്രമാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends