Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

കടുത്ത നടപടികളിലേക്ക് കുവൈറ്റ്; രാത്രി കാല കര്‍ഫ്യൂവിനിടയിലും കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാബിനറ്റ് യോഗം വിലയിരുത്തി, കൊവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ്

17 MARCH 2021 03:43 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന രാത്രി കാല കര്‍ഫ്യൂവിനിടയിലും കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാബിനറ്റ് യോഗം വിലയിരുത്തുകയുണ്ടായി. ഈ കാലയളവിലും കൊവിഡ് ബാധിച്ച് ആശുപത്രികളിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹാണ് ഇത് അറിയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം 1322 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏഴു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.09 ശമതാനമായി വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 219 പേരാണ് ഐസിയുവില്‍ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊവിഡ് ബാധ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഐസിയു നിരക്ക് കൂടിയാകുന്നു ഇത്. രാജ്യത്ത് കൊവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തില്‍ സ്വദേശികളും പ്രവാസികളും കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി.

ആയതിനാൽ തന്നെ ആളുകള്‍ കൂടി നില്‍ക്കുന്ന പരമാവധി ഒഴിവാക്കുകയും മാസ്‌ക് ധാരണവും സാമൂഹ്യ അകലവും കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്. കൊവിഡ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്നു തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഏഴു മുതല്‍ 12 മണിക്കൂര്‍ രാതികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആ നിയന്ത്രണങ്ങള്‍ കാര്യമായ ഗുണം ചെയ്തില്ലെന്ന വിലയിരുത്തതിലാണ് അധികൃതര്‍ എത്തിനിൽക്കുന്നത്. വൈകിട്ട് അഞ്ചു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സാഹചര്യത്തിലായിരുന്നു കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അധികൃതർ പ്രഖ്യാപിച്ചത്.

മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1716 കേസുകളായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം എന്നത്. ഫെബ്രുവരി 22 മുതല്‍ തന്നെ കഫേകളും റസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഫെബ്രുവരി ഏഴു മുതല്‍ വിദേശികള്‍ക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends