Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്...' പ്രവാസികളുടെ തലവര മാറ്റും..... അബുദാബി ബിഗ് ടിക്കറ്റിലൂടെ 24 കോടി സ്വന്തമാക്കി പ്രവാസികൾ

04 MAY 2021 12:50 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് പ്രവാസികൾക്ക് എന്നും പ്രതീക്ഷ തന്നെയാണ്. ഇപ്പോഴിതാ നറുക്കെടുപ്പിലൂടെ ഇത്തവണ കോടീശ്വരന്മാരായത് മൂന്നുപേരാണ്. ഡ്രീം 12 മില്യന്‍ സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹം അതായത് 24 കോടിയിലധികം ഇന്ത്യന്‍ രൂപ നേടിയത് ശ്രീലങ്കയില്‍ നിന്നുള്ള മുഹമ്മദ് മിഷ്ഫാക്കാണ്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി തന്നെ ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് വരികയാണ് മുഹമ്മദ്. ശമ്പളം കുറവായതിനാല്‍ നാട്ടിലുള്ള ഭാര്യയെയും രണ്ട് കുട്ടികളെയും ദുബൈയില്‍ എത്തിച്ച് ഒരുമിച്ച് താമസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് മുഹമ്മദിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം തികച്ചും അമ്പരന്നുപോയി. 'റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു കാരണം എല്ലാ മാസവും മൂന്നാം തീയതി ജാക്‌പോട്ട് വിജയികളെയാണ് അദ്ദേഹം വിളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു'- മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം മുഹമ്മദ് ബിഗ് ടിക്കറ്റ് വാങ്ങുന്നത് പതിവാക്കിയിരുന്നു. ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാനായി സുഹൃത്തുക്കള്‍ എല്ലാ മാസവും പണം സ്വരുക്കൂട്ടിയിരുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് മുഹമ്മദിന് കൃത്യമായ പദ്ധതികളില്ലെങ്കിലും തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ശ്രീലങ്കയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഒരു വീടുണ്ടാക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്'- ഇതാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവരോട് മുഹമ്മദിന് പറയാനുള്ള കാര്യം.

അതേസമയം മൂന്നുപേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കിയതിന് പുറമെ ഇത്തവണത്തെ നറുക്കെടുപ്പില്‍ മറ്റ് സവിശേഷതകളും ഉണ്ടായിരുന്നു. ഫേസ്ബുക്ക് മസ്തരങ്ങളില്‍ വിജയിച്ചവര്‍ക്ക് മെമ്മറി ഗെയിമും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുകയുണ്ടായി. ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് പോര്‍ഷെ 718 സ്പൈഡര്‍ കാര്‍ നേടിയത് ഇന്ത്യക്കാരനായ കുട്ടുഭായ് ഹക്കിമുദ്ദീനഭായ് രാജന്‍പുര്‍വാലയാണ്. ഇദ്ദേഹം വാങ്ങിയ 009630 എന്ന ടിക്കറ്റിനാണ് ആഢംബര കാര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം അതായത് 6 കോടിയിലധികം ഇന്ത്യന്‍ രൂപ ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഏപ്രില്‍ 28നാണ് സമ്മാനാര്‍ഹമായ 232268 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം അതായത് രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ നേടിയതും ഇന്ത്യക്കാരൻ തന്നെയാണ്. ഷാര്‍ജയില്‍ താമസിക്കുന്ന അനൂജ് ത്യാഗരാജനാണ് വിജയി. ഏപ്രില്‍ ഏഴിന് എടുത്ത 263556 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (4 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (19 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (39 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (45 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (54 minutes ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (2 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

Malayali Vartha Recommends