മലയാളി വാര്‍ത്ത.
ആഗോള തീവ്രവാദം ചെറുക്കുന്നതിനായി അബൂദാബിയില്‍ ഹിദായ സെന്ററിന് തുടക്കം. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്‌ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം ഫോറത്തില്‍ ഹിദായ സെന്ററിനെക്കുറിച്ച് പ്രഖ്യാപിച്ചത്. യു.എ.ഇ.യുടെ സഹിഷ്‌ണതാ മനോഭാവത്തില്‍ നിന്നുകൊണ്ട് അക്രമ തീവ്രവാദത്തിനെതിരെയാണ് ഹിദായ പോരാടുന്നത്. തീവ്രവാദത്തിനെതിരെ അന്താരാഷ്‌ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ ഹിദായ സെന്റര്‍ ഏകോപിപ്പിക്കും.
പരിശീലനം, ചര്‍ച്ചകള്‍ , ഗവേഷണം എന്നീ മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഹിദായ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതിനായി വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും യോജിച്ച് പ്രവര്‍ത്തിക്കും.