ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാർ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വിട്ടു
ഗള്‍ഫില്‍ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കേരെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചത്.
പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് (ആസ്തി - 32,425 കോടി രൂപ), എന്‍.എം.സി. ഹെല്‍ത്ത്കെയര്‍ ചെയര്മാന് ബി.ആര്. ഷെട്ടി, ആര്.പി. ഗ്രൂപ്പ് ചെയര്മാന് രവി പിള്ള (22,699 കോടി രൂപ വീതം), ലാന്‍ഡ്മാര്‍ക്ക് മേധാവി മിക്കി ജെഗിതാനി എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍.
ജെംസ് എഡ്യൂക്കേഷന്‍ ചെയര്മാന് സണ്ണി വര്‍ക്കി (18,156 കോടി രൂപ), ശോഭ ഗ്രൂപ്പ് ചെയര്മാന് പി.എന്‍.സി. മേനോന്, വി.പി.എസ്. ഹെല്‍ത്ത് കെയര്‍ എം.ഡി. ഷംഷീര്‍ വയലില്‍ ( 11,023 കോടി രൂപ വീതം), ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എം.ഡി. ആസാദ് മൂപ്പന് (6,484 കോടി രൂപ), ഡാന്യൂബ് ഗ്രൂപ്പ് ചെയര്മാന് റിസ്വാന് സാജന് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് ഇന്ത്യന്‍ പ്രമുഖര്‍.
സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം ആണ് നേടിയത്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചേറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ് (22 പേര്) എന്നാൽ ഇതില്‍ 16 പേരും ദുബായില്‍ നിന്നുള്ളവരാണ്.
https://www.facebook.com/Malayalivartha