വിനോദ സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; ദീർഘകാല ' ടൂറിസ്റ്റ് വിസ ' അനുവദിക്കാനൊരുങ്ങി സൗദി
സൗദിയിൽ വിനോദ സഞ്ചാരികൾക്കായി ' ടൂറിസ്റ്റ് വിസ ' അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ തീരുമാനം അടുത്ത മാസം മുതൽ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.
നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രം നല്കി വന്നിരുന്ന സൗദി വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. 30 ദിവസമായിരിക്കും വിസയുടെ കാലാവധിയായി നൽകുക . സൗദിയുടെ ഈ തീരുമാനത്തെ ഏറെ അത്ഭുതത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദ്ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha