ചെറിയ വാഹങ്ങള്‍ക്ക് പുതിയ നമ്പർ പ്ലേറ്റ്; മുൻപിലും പിറകിലുമായി രണ്ട് വ്യത്യസ്ത രീതിയിലുള്ള നമ്പർ പ്ലേറ്റുകൾ അബുദാബി പൊലീസ് അവതരിപ്പിച്ചു
അബുദാബിയില്‍ ചെറിയ വാഹങ്ങള്‍ക്കായി പുതിയ നമ്പർ പ്ലേറ്റ് അവതരിപ്പിച്ചു. അബുദാബി പൊലീസാണ് ചെറിയ വാഹങ്ങള്ക്കായുള്ള പുതിയ നമ്പർ പ്ലേറ്റിന്റെ വിവരങ്ങൾ പുറത്തു വിട്ടത്. മുന്നിലും പിന്നിലുമായി രണ്ട് വ്യത്യസ്ത രീതിയിലുള്ള നമ്പർ പ്ലേറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
പുതിയ നമ്പർ പ്ലേറ്റിന് 500 ദിര്‍ഹമാണ് വിലയായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻപിലുള്ള പ്ലേറ്റിൽ അബുദാബിയുടെ ചിഹ്നവും പുറകിലെ പ്ലേറ്റിൽ ചുവന്ന റിബണിന്റെ ചിഹ്നവുമാണുള്ളത്. മുൻപിലെ നമ്പർ പ്ലേറ്റ് ബമ്പറിനു മധ്യത്താണ് വെയ്ക്കേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം പഴയ വണ്ടികളില്‍ നമ്പർ പ്ലേറ്റ് മാറ്റണമെന്ന് നിര്‍ബന്ധമില്ല .
https://www.facebook.com/Malayalivartha