ഇനി അനുവാദമില്ലാതെ ജീവിത പങ്കാളിയുടെ മൊബൈൽ നോക്കിയാൽ മുട്ടൻ പണി; രഹസ്യബന്ധം തെളിയിക്കാനായി ഫോൺ ഉപയോഗിക്കുന്നത് സൗദി സൈബര്‍ കുറ്റം
മൊബൈല്‍ ഫോണില്‍ ഒളിഞ്ഞു നോക്കുന്ന ഭാര്യ ഭര്ത്താക്കന്മാർക്ക് കടുത്ത ശിക്ഷ നല്കാൻ തീരുമാനിച്ചിരിക്കുന്നതായ് റിപ്പോർട്ടുകൾ. ഇത്തരമൊരു നിയമം കൊണ്ട് വന്നിരിക്കുന്നത് സൗദി അറേബ്യയിലാണ്.
ഒരു വര്‍ഷം തടവും പിഴയുമാണ് ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ 'ഒളിഞ്ഞു നോക്കിയാല്‍' ലഭിക്കുന്നതെന്നു അധികൃതർ വ്യക്തമാക്കി. ഫോണിലെ വിവരങ്ങള്‍ പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി എടുക്കുന്നത് സൗദി സൈബര്‍ നിയമപ്രകാരം കുറ്റകരമാക്കിയയോടെയാണ് ഇത്തരത്തിലുള്ള ശിക്ഷാ നടപടികള്‍ കര്‍ശനമായിരിക്കുന്നത്.
സൈബര്‍ നിയമപ്രകാരം പങ്കാളിയുടെ ഫോണിന്റെ പാസ്സ്വേർഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നു നോക്കുകയോ ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയോ ചെയ്താല്‍ തടവും പിഴയും ഒന്നിച്ചു കിട്ടും.
https://www.facebook.com/Malayalivartha