ഖത്തറിൽ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മരിച്ചു
ഖത്തറിൽ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മരണപ്പെട്ടു. ഷെഹാനിയയില് മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുതിയകത്ത് വളപ്പില്‍ മാഷിദ് (29) ആണ് മരിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയതായി കെഎംസിസി മയ്യത്തു പരിപാലന കമ്മിറ്റി അറിയിച്ചു. മുന്‍ കുവൈത്ത് പ്രവാസി മൊയ്ദുവിന്റെയും സഫിയയുടെയും മകനാണ് ഇദ്ദേഹം. ഭാര്യ: ഹാജറ. മകന്: അഞ്ചു മാസം പ്രായമുള്ള മുഹമ്മദ് മിഫ്സല്‍.
https://www.facebook.com/Malayalivartha