രജിസ്ട്രേഷൻ പുതുക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് മുട്ടൻ പണി; അബുദാബി പോലീസിന്റെ സ്മാർട്ട് സവിധാനങ്ങൾ സജ്ജമായിക്കഴിഞ്ഞു
രജിസ്ട്രേഷൻ പുതുക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ കണ്ടെത്താൻ അബുദാബി പോലീസ് സ്മാർട്ട് സവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഈ മാസം 15 മുതൽ ഈ സംവിധാനം വിവിധ റോഡുകളിൽ നിരീക്ഷണമാരംഭിക്കും. ഇത്തരത്തിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് 500 ദിർഹമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.
രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നത് മറ്റുള്ളവരുടെ സുരക്ഷകൂടി അപകടത്തിലാക്കുകയാണെന്ന് അധികൃതർ മനസിലാക്കിയതിനു പിന്നാലെയാണ് ഇത്തരത്തിലൊരു തീരുമാനം.
അബുദാബി എമിറേറ്റിലെ പ്രധാന റോഡുകളിലും ഉൾപ്രദേശത്തെ റോഡുകളിലും പൊലീസിന്റെ ക്യാമറ സംവിധാനം ഇനി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാലാവധി പിന്നിട്ടതാണോ എന്നത് കൂടി പരിശോധിക്കും.
രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് പുതുക്കാതെ വാഹനമോടിക്കൽ എന്നിവയ്ക്ക് 500 ദിർഹം പിഴയും, ലൈസൻസിൽ നിന്നും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ ലഭിക്കുകയെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha