സൗദി കോടീശ്വരന്റെ തൊള്ളായിരം വാഹനങ്ങൾ ലേലത്തിൽ വിറ്റു; താങ്ങാനാകാത്ത കടത്തിൽ മുങ്ങിയ സഅദ് ഗ്രൂപ്പ് ഉടമയ്ക്ക് സംഭവിച്ചത് ഇങ്ങനെ...
താങ്ങാനാകാത്ത കടത്തിൽ മുങ്ങിയതോടെ സൗദി കോടീശ്വരന്റെ തൊള്ളായിരം വാഹനങ്ങൾ ലേലത്തിൽ വിറ്റതായി റിപ്പോർട്ടുകൾ. കോടതിയുടെ നിർദ്ദേശപ്രകാരമാണ് സൗദിയിലെ സഅദ് ഗ്രൂപ്പ് ഉടമയുടെ കീഴിലുള്ള വാഹനങ്ങൾ ലേലം ചെയ്തത്.
2007 ലെ ഫോബ്സ് മാഗസിൻ പ്രകാരം ലോകത്തെ ധനികരായ ആദ്യ നൂറുപേരിലുണ്ടായിരുന്നു സആദ് ഗ്രൂപ്പ് ഉടമ. എന്നാൽ 2009 ലെ സാമ്പത്തിക പ്രതിസന്ധിയോടെ കമ്പനി പ്രതിസന്ധിയിലാകുകയായിരുന്നു.
17000 കോടി റിയാൽ കടത്തിലകപ്പെട്ട ഉടമ കടം തീർക്കാനുള്ളവരിൽ തൊഴിലാളികൾ മുതൽ ബാങ്കുകൾ വരെയുണ്ട്. 900 വാഹനങ്ങളാണ് സൗദിയിലെ ദഹ്റാനിൽ ആദ്യ ദിനം ലേലത്തിൽ പോയത്. ലോറിയും ബസ്സും നിർമ്മാണ വാഹനങ്ങളും ഇതിലുണ്ട്.
ഇതുവഴി കടത്തിന്റെ കാല് ഭാഗം മാത്രമേ തീരുകയുള്ളു. നിലവിൽ ആയിരം കോടിയുടെ സമ്പാദ്യമുള്ള സആദ് കമ്പനിയുടമ നേരത്തെ തന്നെ കസ്റ്റഡിയിലായിരുന്നു. ബാക്കിയുള്ള കടം തീർക്കാനായി സ്ഥാപനങ്ങളും ലേലം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha