പൊതുനിരത്തിൽ മാന്യമല്ലാത്ത വസ്ത്രാധാരണം; 20 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് മസ്കറ്റ് പോലീസ്
മാന്യമല്ലാത്ത വസ്ത്രം ധരിച്ച് ആഭാസകരമായ രീതിയില്‍ പൊതുനിരത്തിലിറങ്ങിയ 20 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. മസ്കറ്റിലെ ബോഷര്‍ പോലീസ് സ്റ്റേഷനിലെ കുറ്റാന്വേഷണ വിഭാഗമാണ് എഷ്യന്‍ ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെ പിടികൂടിയത്.
അല്‍ ഖുവൈര്‍ ഭാഗത്തെ പൊതുസ്ഥലങ്ങളില്നിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ജുഡീഷ്യല്‍ അതോറിറ്റിക്ക് കൈമാറി.
റോയല്‍ ഡിക്രി 7/2018 പ്രകാരമുള്ള പുതിയ ഒമാനി പീനല്‍കോഡ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും റോഡുകളിലും അനൗചിത്യമില്ലാതെ നടക്കുന്നതും സ്വദേശി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ലംഘിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഇത്തരം കുറ്റങ്ങള്‍ക്ക് തടവും പിഴയും ശിക്ഷയായി നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒരു മാസം മുതല്‍ മൂന്നുമാസം വരെ തടവും 100 മുതല്‍ 300 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലുമൊരു ശിക്ഷയുമാണ് ഇൗ കുറ്റത്തിന് പുതിയ പീനല്‍കോഡ് വ്യവസ്ഥ ചെയ്യുന്നത്.
https://www.facebook.com/Malayalivartha