സൗദിയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകർത്തെറിഞ്ഞു; ആക്രമണത്തിന് പിന്നിൽ ഹൂത്തി വിമതരെന്നു സ്ഥിതീകരണം
സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് എത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകർത്തെറിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ യമനിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നു ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന അറബ് സഖ്യ സേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി അറിയിച്ചു.
സാധാരണക്കാരെയും താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആകാശത്ത് വച്ച് തന്നെ സൗദി വ്യോമസേന മിസൈല്‍ തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha