പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിക്ക് ദാരുണാന്ത്യം
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയില്‍ ഹമീദ് (68) ആണ് ഇന്നലെ വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കവേ അന്തരിച്ചത്.
സാല്മിയയില് ഷംസീറ റസ്റ്റാറന്റ് ഉടമയായ ഇദ്ദേഹം ജുമുഅ കഴിഞ്ഞ് താമസസ്ഥലത്തെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടില്‍ കബറടക്കും. ഭാര്യ ഫാത്തിമ, മക്കള്‍: ഷംസീറ, ഷംസീര്‍.
https://www.facebook.com/Malayalivartha