യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി
യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
2017 സെപ്റ്റംബര്‍ വരെ ഒന്‍പത് രാജ്യങ്ങളാണ് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയിരുന്നത്. അതേസമയം പുതിയ രാജ്യങ്ങളുടെ കണക്ക് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പുറത്തിറക്കിയത്.
ഏഷ്യന്‍ രാജ്യങ്ങളായ ചൈന, സിംഗപ്പൂര്‍ എന്നിവയും പട്ടികയിലുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്, റൊമാനിയ, ഡെന്മാര്ക്ക്, സെര്‍ബിയ എന്നീ രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി.
എന്നാല്‍ നേരത്തെ അംഗീകരിച്ച പോര്‍ച്ചുഗല്‍ ഇത്തവണത്തെ പട്ടികയിലില്ല.അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം.
ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നിവിടങ്ങളും സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന് എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സുകാര്‍ക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയും.
https://www.facebook.com/Malayalivartha