അനധികൃത സ്വിമ്മിങ് പൂള് ഉടമകൾക്ക് എട്ടിന്റെ പണി; യുഎഇയില്‍ പൂളുകൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു
ലൈസന്‍സ് ഇല്ലാതെ യുഎഇയില്‍ സ്വിമ്മിങ് പൂള് നടത്തുന്നവര്‍ക്ക് ഇനി മുതൽ വൻ പിഴ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. അനധികൃതമായ സ്വിമ്മിങ് പൂളുകൾ നടത്തുന്നവർക്ക് 20,000 ദിര്‍ഹം പിഴയും മെയിന്റ്റനന്സ് റെക്കോര്‍ഡ് ഇല്ലാത്ത പൂള് ഉടമകളും ഓപ്പറേറ്ററും 2000 ദിര്‍ഹം വീതവും പിഴയടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഒഫിഷ്യല്‍ ഗസറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതി അനുസരിച്ച് മാത്രമേ സ്വിമ്മിങ് പൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാവൂ എന്നും മെയിന്റ്റനന്സ് റെക്കോര്‍ഡ് സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha