40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വീണു മരിച്ചു
നീണ്ട 40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി അബ്ദുല്‍ ഹമീദ് എം പി യാണ് മരിച്ചത്.
ഭാര്യ ഫാത്തിമ ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞു മുറിയില്‍ തിരികെയെത്തിയപ്പോള്‍ അബ്ദുല്‍ ഹമീദിനെ കുഴഞ്ഞു വീണ നിലയില്‍ കാണുകയായിരുന്നു .
കുവൈറ്റ് സാല്‍മിയ ഇന്ത്യന്‍ ജൂനിയര്‍ സ്കൂളിന് സമീപത്തു ഷംസീറ ഹോട്ടല്‍ ഉടമയാണ് ഇദ്ദേഹം. ഇന്നു വൈകിട്ട് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു അബ്ദുല്‍ ഹമീദ് .
സംഭവം കണ്ട് ബോധരഹിതയായതിനെ തുടര്‍ന്ന് ഫാത്തിമയെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു . അബ്ദുല്‍ ഹമീദിന്റെ മൃതദേഹം ഫര്‍വ്വാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ ഷംസീറ , ഷംസാദ്.
https://www.facebook.com/Malayalivartha