നിര്‍ത്തിയിട്ടിരുന്ന കോസ്റ്റ്ഗാര്‍ഡ് ബോട്ടിൽ തീപിടുത്തം; സാങ്കേതിക തകരാറെന്ന് സിവില്‍ ഡിഫന്‍സ്
മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കോസ്റ്റ്ഗാര്‍ഡ് ബോട്ടിന് തീ പിടിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാവിലെ 11 നാണ് സംഭവം.
തീഗോളങ്ങളും കറുത്ത പുകയും ഉയരുന്നത് ദൂരെ നിന്നുവരെ കാണാന്‍ സാധിക്കുമായിരുന്നു. സുല്‍ത്താന്റെ അല്‍സഈദ് കപ്പലും നിരവധി ബോട്ടുകളും നിര്‍ത്തിയിടുന്ന സ്ഥലത്ത് ബോട്ടിന് തീപിടിച്ചത് ഭീതി പരത്തി. സുരക്ഷ ഗാര്‍ഡും സിവില്‍ ഡിഫന്‍സും ഉടന്‍ സംഭവ സ്ഥലത്തെത്തി.
സാങ്കേതിക തകരാറാണ് കാരണമെന്നും ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബോട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയശേഷമാണ് തീയണച്ചത്. വൈകുന്നേരത്തോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha