Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അഞ്ച് ജി.സി.സി രാജ്യങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാനൊരുങ്ങുന്നു

17 APRIL 2018 03:19 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാനൊരുങ്ങുന്നു. ബഹ്‌റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍, യു.എ.ഇ എന്നിവ ചേര്‍ന്ന് ഗാര്‍ഹികത്തൊഴിലാളികളുടെ റിക്രൂട്ടമെന്റ്് ഫീസ്, ചുരുങ്ങിയ വേതനം, തൊഴില്‍ മാറ്റം, മറ്റുവിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുനയം ഉണ്ടാക്കാനായാണ് ആലോചിക്കുന്നത്.

ഈജിപ്തിലെ കൈറോയില്‍ നടന്ന 45ാമത് ലേബര്‍ കോണ്‍ഫറന്‍സിന്റെ അനുബന്ധമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. അന്താരാഷ്ട്ര തൊഴില്‍നിയമങ്ങളെ മാനിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുകയും തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഉള്‍പ്പെടെ ദിവസത്തില്‍ 12 മണിക്കൂര്‍ വിശ്രമം ഉറപ്പുവരുത്തുന്നതായിരിക്കും നിര്‍ദിഷ്ട നിയമം.

18 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കുവെക്കാന്‍ അനുവദിക്കില്ല. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങള്‍ ഇവിടേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്രതലത്തില്‍ ഉണ്ടാക്കിയ അവമതിപ്പ് കൂടി കണക്കിലെടുത്താണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിര്‍മാണം നടത്താനും തീരുമാനിച്ചത്.

2016 ജൂലൈയില്‍ കുവൈത്തില്‍ പ്രാബല്യത്തില്‍വന്ന പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമം തൊഴിലാളികള്‍ക്ക് അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം യു.എ.ഇയും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിനെല്ലാം ശേഷവും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങള്‍ക്ക് കൂടി സ്വീകാര്യമായ പൊതുനയം രൂപവത്കരിക്കുന്നത്.
ഫിലിപ്പീന്‍ കുവൈത്തിലേക്ക് ഇപ്പോള്‍ തൊഴിലാളികളെ അയക്കുന്നില്ല. മറ്റുഗള്‍ഫ് രാജ്യങ്ങളിലേക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫിലിപ്പീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ ലൈംഗിക ചൂഷണത്തിന് ഉള്‍പ്പെടെ വിധേയമാവുന്നു എന്ന പരാതിയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഘാന കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്മന്റെ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
ചൂഷണം ആരോപിച്ച് ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കുവൈത്തിലേക്കുള്ള റിക്രൂട്ട്മന്റെ് നിര്‍ത്തി. ഇന്ത്യയില്‍നിന്നും ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചിട്ടില്ല. ജോലിക്കാര്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുന്‍നിര്‍ത്തി റിക്രൂട്ട്മന്റെ് വിലക്കിയ ഇത്യോപ്യയില്‍നിന്നുവരെ തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് നിര്‍ബന്ധിതമായി. ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രാജ്യത്ത് പാര്‍ലമന്റെ് തലത്തിലും സ്വദേശികള്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (16 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (25 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends