ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എട്ടിന്റെ പണി; മസ്കത്ത് നഗരസഭ കടകളിലും സ്ഥാപനങ്ങളിലും പരിശോധന കർക്കശമാക്കുന്നു
മസ്കത്ത് നഗരസഭയുടെ അര്‍ബന്‍ ഇന്സ്പെക്ഷന് വകുപ്പ് വിവിധയിടങ്ങളില്‍ കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയാതായി റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഗാലയില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ അപ്ഹോള്‍സ്റ്ററി ബിസിനസ് സ്ഥാപനം അടപ്പിച്ചു.
വിദേശികളാണ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം നടത്തിയിരുന്നത്. നഗരസഭയുടെ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. ജിഫ്നൈന്‍, അല്‍ഖൂദ് മേഖലകളിലെ നിരവധി സ്ഥാപനങ്ങളിലും പരിശോധന നടന്നു.
ലൈസന്‍സില്ലാതെയും ലൈസന്‍സ് പുതുക്കാതെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഇൗ സ്ഥാപനങ്ങളെല്ലാം അടപ്പിച്ചതായി നഗരസഭ ട്വിറ്ററില്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലെയും കടകളിലെയും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ നഗരസഭ പരിശോധനകള്‍ നടത്തിവരുകയാണ്. തെരുവു കച്ചവടക്കാര്‍ക്കെതിരെയും നഗരസഭ നടപടി കര്‍ക്കശമാക്കിയിട്ടുണ്ട്. നിരവധി പേരെ കഴിഞ്ഞ നാളുകളായി നടന്നുവരുന്ന പരിശോധനകളില്‍ പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha